mm

ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്.ചിരിയും ചിന്തയും ഉണർത്തുന്നതാണ് ടീസർ. ഒക്ടോബർ 21ന് തിയേറ്രറിൽ എത്തുന്ന ചിത്രത്തിൽ ആനന്ദ് മൻമഥൻ, അസീസ് നെടുമങ്ങാട്,സുധീർ പറവൂർ, നോബി മാർക്കോസ്, മഞ്ജു പിള്ള എന്നിവരാണ് മറ്റ് താരങ്ങൾ.കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം
ജാനേമനു ശേഷം ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡ്യുപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് നിർമ്മാണം. സംവിധായകൻ വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് തിരക്കഥ .
ബബ്ലു അജു ഛായാഗ്രഹണം നിർവഹിക്കുന്നു. പി.ആർ. ഒ വൈശാഖ് സി വടക്കേവീട്,