
ആൾക്കാരുടെ ആയുസും ഭാവിയും പ്രവചിക്കുന്നവരുണ്ട്. ചിലപ്പോഴൊക്കെ പ്രവചനം സത്യമാവുകയും ചെയ്യും. എന്നാൽ നമ്മുടെ ശരീരത്തിലെ ഒരു അവയവത്തിന്റെ ആകൃതി നോക്കിയാൽ ആർക്കും ഇക്കാര്യങ്ങൾ ശരിയായി പ്രവചിക്കാനാവുമെന്നാണ് ഒരുവിഭാഗം വിദഗ്ദ്ധരുടെ അവകാശവാദം. പൊക്കിൾ ചുഴിയാണ് അത്. പൊക്കിൾക്കൊടി മുറിക്കുമ്പോഴുണ്ടാകുന്ന മുറിവ് എങ്ങനെ സുഖപ്പെടുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഒരാളുടെ പൊക്കിളിന്റെ ആകൃതി നിർണയിക്കുന്നത്. ഈ ആകൃതി നോക്കിയാണ് ഭാവിയും ആയുസും പ്രവച്ചിക്കുന്നത്.
ആറ് ആകൃതിയിലാണ് പ്രധാനമായും പൊക്കിൾച്ചുഴികൾ ഉള്ളത്. നീണ്ടത്,ആഴത്തിലും വൃത്താകൃതിയിലും ഉള്ളത്, ലംബമായ / ദീർഘചതുരാകൃതിയിലുള്ളത്, തിരശ്ചീനമായത്,ഓഫ് സെന്റർ, ഓവൽ ആകൃതി എന്നിവയാണവ.

നീണ്ടത്
താരതമ്യേന കുറച്ചുപേരിലാണ് ഇത്തരത്തിലുള്ള പൊക്കിൾച്ചുഴി കാണുന്നത്. പൊതുവെ കുട്ടികൾക്ക് ഇത്തരം പൊക്കിൾ ചുഴികളായിരിക്കും. എന്നാൽ അവർ വളരുന്നതോടെ ആകൃതി മാറും. ഇത്തരം പാെക്കിൾച്ചുഴിയുള്ളവർ ശാഠ്യമുള്ളവരായിരിക്കും. തങ്ങൾക്കാവശ്യമുള്ളത് നേടിയെടുക്കാൻ ഇവർ സ്ഥിരോത്സാഹത്തോടെയും കഠിനമായും പ്രവർത്തിക്കും. വിശ്വാസങ്ങളിലും അഭിപ്രായങ്ങളിലും അവർ ഉറച്ചുനിൽക്കുകയും ചെയ്യും. അനുയോജ്യമായ പങ്കാളിയെ കണ്ടെത്താൻ ഏറെ സമയമെടുക്കുന്ന ഇക്കൂട്ടർ ഒരാളുമായി ബന്ധം സ്ഥാപിച്ചാൽ അത് ജീവിതാവസാനംവരെ തുടരണമെന്ന ആഗ്രഹമുള്ളവരാണ്. ഇവരുടെ ശരാശരി ആയുർദൈർഘ്യം 72 വർഷമാണ്.

ആഴത്തിലും വൃത്താകൃതിയിലും ഉള്ളത്
ഹൃദയ വിശാലതയും ശാന്തസ്വഭാവവും ലജ്ജാശീലരുമായ വ്യക്തികളായിരിക്കും ഇത്തരം പൊക്കിൾച്ചുഴിയുള്ളവർ. തങ്ങളുടെ ദൗർഭാഗ്യങ്ങളെക്കുറിച്ച് മറ്റുള്ളവരോട് പറയാൻ ഇവർ ഒരിക്കലും താത്പര്യം കാണിക്കാറില്ല. സെക്സിനോട് കൂടുതൽ താത്പര്യമുള്ളവരാണ് ഇക്കൂട്ടരെങ്കിലും അത് തുറന്ന് പ്രകടിപ്പിക്കാൻ മടിയാണ്. ഇവരുടെ ശരാശരി ആയുർദൈർഘ്യം 81 വർഷമാണ്.

ലംബമായത്
കൂടുതൽപ്പേരിൽ കാണുന്നത് ഇത്തരത്തിലുള്ള പൊക്കിളാണ്. കാര്യമായ സ്വഭാവ ദൂഷ്യമൊന്നും ഇല്ലാത്ത ഇക്കൂട്ടരുടെ ശരാശരി ആയുർദൈർഘ്യം 75 വർഷമാണ്.

തിരശ്ചീനമായത്
എളുപ്പത്തിൽ ആർക്കും പിടികൊടുക്കാത്തവരാണിവർ. ഇത്തരക്കാരെ മനസിലാക്കാനും മറ്റുള്ളവർ കഷ്ടപ്പെടും. പക്ഷഭേദമില്ലാതെ എല്ലാവരോടും പെരുമാറാൻ ഇവർക്കാവും. ഇവരുടെ ആയുർദൈർഘ്യം: മാറ്റുള്ളവരെ അപേക്ഷിച്ച് കുറവാണ്. 68 ആണ് ഇവരുടെ ശരാശരി ആയുർദൈർഘ്യം.

ഓഫ് സെന്റർ
അസാധാരണമായ ആകൃതിയിലുള്ള പൊക്കിളാണിത്, ഇത്തരക്കാർ പലപ്പോഴും ഉയർന്ന വികാരങ്ങൾ പ്രകടിപ്പിക്കുന്നവരും വിശാലമായ മാനസികാവസ്ഥ ഉള്ളവരുമായിരിക്കും. ഒപ്പം അതുല്യവുമായ വ്യക്തിത്വങ്ങളും ആയിരിക്കും. ശരാശരി ആയുർദൈർഘ്യം 70 വർഷം.

ഓവൽ ആകൃതി
മുട്ടയുടെ ആകൃതിയിലുള്ള പൊക്കിൾ ഒരു ഹൈപ്പർ ആക്റ്റീവ്, ഓവർ സെൻസിറ്റീവ് വ്യക്തിത്വത്തെ സൂചിപ്പിക്കുന്നു. കാര്യങ്ങൾ വളരെ ഗൗരവമായി എടുക്കുന്ന ഇവർ നിസാര കാര്യങ്ങളിൽപ്പോലും കഠിനമായ നിരാശ പ്രകടിപ്പിക്കും. അക്ഷമരായ വ്യക്തികളാണ്.ശരാശരി ആയുർദൈർഘ്യം 65 വർഷം.
ഇങ്ങനെയൊക്കെയാണ് പ്രവചനമെങ്കിലും ഇതിനൊന്നിനും ശാസ്ത്രീയമായ പിന്തുണയില്ലെന്നതാണ് സത്യം.