ഷാപ്പിലെ രുചികൾ തേടി ചങ്കത്തികൾ ഇത്തവണ എത്തിയിരിക്കുന്നത് കോഴിക്കോടാണ്. മധുരത്തിന്റെ നാടായ കോഴിക്കോട്ടെ പുറക്കാട്ടിരി ഷാപ്പിലാണ് കള്ളും നാടൻ വിഭവങ്ങളും ആസ്വദിക്കാൻ ചങ്കത്തികൾ എത്തിയിരിക്കുന്നത്. പഴയകാലത്തിൽ തുടങ്ങി പുത്തൻ തലമുറയിലെ മലയാള സിനിമ താരങ്ങളുടെ ചിത്രങ്ങളും, കള്ള് ഷാപ്പുകളുമായി ബന്ധപ്പെട്ട ചുമർ വരകളും നിറഞ്ഞുനിൽക്കുന്ന മുറിയിലിരുന്നാണ് ഇരുവരും തങ്ങൾക്ക് മുൻപിൽ വിളമ്പിയിരിക്കുന്ന വിഭവങ്ങൾ ആസ്വദിക്കുന്നത്.

നല്ല മധുരവും തണുപ്പുള്ള നാടൻ കള്ളിലാണ് ചങ്കത്തികൾ തുടങ്ങിയത്. കള്ള് ഇരുവർക്കും നന്നേ ബോധിച്ചു.സൂത തലക്കറി, കൊഞ്ച് ഫ്രൈ, ബീഫ് റോസ്റ്റ്, പെപ്പർ താറാവ്, ഗീ റൈസ്, സൂത മീൻ കറി, കരിമീൻ പൊള്ളിച്ചത്, പുട്ട്, കപ്പ, മാലാൻ ഫ്രൈ, കക്ക റോസ്റ്റ്, ഞണ്ട് കറി, ചിക്കൻ പാർട്‌സ് കറി എന്നിവയാണ് ചങ്കത്തികൾക്ക് മുന്നിൽ വിളമ്പിയ വിഭവങ്ങൾ.
സാധാരണയായി കള്ള് ഷാപ്പുകളിൽ നിന്ന് വലിയ തലയുള്ള മീനിന്റെ തലക്കറിയാണ് വിളമ്പാറുള്ളത്. എന്നാൽ ഇത്തവണ ചെറിയ തലയുള്ള മീനിന്റെ തലക്കറിയാണ് മുന്നിലെത്തിയിരിക്കുന്നത്. നാല് തലക്കഷ്ണം ചങ്കത്തികൾ ആസ്വദിച്ചുതന്നെ കഴിച്ചു. വീഡിയോ കാണാം...