mm

അജയന്റെ രണ്ടാം മോഷണം 11ന് മധുരയിൽ ആരംഭിക്കും

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൽ നായികയായി തെന്നിന്ത്യൻ താരം ഐശ്വര്യ രാജേഷും .ചിത്രത്തിൽ മൂന്ന് നായികമാരാണ്. തെന്നിന്ത്യൻ താരമായ കൃതി ഷെട്ടി ആണ് മറ്റൊരു നായിക. ഒരു നായികയെ ഉടൻ തീരുമാനിക്കും.അജയന്റെ രണ്ടാം മോഷണത്തിന്റെ ചിത്രീകരണം ഒക്ടോബർ 11ന് മധുരയിൽ ആരംഭിക്കും. രണ്ടു ദിവസത്തിനുശേഷം കാഞ്ഞങ്ങാടിന് ഷിഫ്ട് ചെയ്യും. നൂറു ദിവസത്തെ ചിത്രീകരണം കാഞ്ഞങ്ങാട് ഉണ്ടാവും.അതേസമയം ഐശ്വര്യ രാജേഷിന്റെ മൂന്നാമത്തെ മലയാള ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ദുൽഖർ സൽമാന്റെ ജോമോന്റെ സുവിശേഷങ്ങളിലൂടെയാണ് മലയാളത്തിൽ എത്തുന്നത്. നിവിൻ പോളിയുടെ നായികയായി സഖാവ് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അജയന്റെ രണ്ടാം മോഷണത്തിലെ കഥാപാത്രത്തിനുവേണ്ടി ടൊവിനോ കരിപ്പയറ്റ് പരിശീലനം നടത്തുകയാണ്. കളരി പശ്ചാത്തലമാക്കി എട്ടിലധികം സംഘട്ടനരംഗങ്ങളുണ്ട്. കെ.ജി.എഫ്, വിക്രം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ അൻപറിവാണ് ആക്ഷൻ കൊറിയോഗ്രഫർ. 1900, 1950, 1990 കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ മണിയൻ, അജയൻ, കുഞ്ഞുകേളു എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത് . ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് സുജിത് നമ്പ്യാരാണ് രചന.പി.ആർ. ഒ പി. ശിവപ്രസാദ്.