mm

കിർക്കൻ എന്ന ചിത്രത്തിൽ അഭിനേതാവ് മാത്രമല്ല പിന്നണി ഗായകനുമാണ് ശരത് അപ്പാനി. ചിത്രത്തിൽ ഗാനരംഗത്ത് പാട്ടുപാടി നൃത്തം വയ്ക്കുന്ന ശരത് അപ്പാനിയുടെ പ്രകടനം ശ്രദ്ധ നേടുന്നു. മണികണ്ഠൻ അയ്യപ്പനാണ് സംഗീതം. ഹരിസാഗർ, ആർ.ജെ. അജീഷ് സാരംഗി എന്നിവരാണ് ഗാനരചയിതാക്കൾ. നവാഗതനായ ജോഷ് രചനയും സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മഖ്ബൂൽ സൽമാൻ, സലിംകുമാർ, കനി കുസൃതി, വിജയരാഘവൻ, ജോണി ആന്റണി, അനാർക്കലി മരിക്കാർ എന്നിവരാണ് മറ്റ് താരങ്ങൾ.ഒരു പൊലീസ് സ്റ്റേഷനിൽ ഒരുദിവസം നടക്കുന്ന സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. ജോബി ജോസ് സിനിമാസിനുവേണ്ടി ജോബ് ജോസ് ആണ് നിർമ്മാണം. ഡിസംബറിൽ ചിത്രം റിലീസ് ചെയ്യും.പി.ആർ.ഒ മഞ്ജു ഗോപിനാഥ്