actress

നെറ്റ്സിൽ ക്രിക്കറ്റ് പരിശീലനം നടത്തുന്ന ബോളിവുഡ് നായികയുടെ വീഡിയോയ്‌ക്ക് നേരെ വിമർശനവുമായി സോഷ്യൽ മീഡിയ. പഴയകാല സൂപ്പർനായിക ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളും ചലച്ചിത്ര താരവുമായ ജാൻവി കപൂറാണ് ധരിച്ചിരിക്കുന്ന വസ്‌ത്രത്തിന്റെ പേരിൽ കളിയാക്കലിന് ഇരയായത്. ടാങ്ക് ടോപ്പും ഇറുകിയ ജിംവെയറും ധരിച്ച നടി ലെഗ്‌പാഡും ഗ്ളൗസും ധരിച്ചതിനെയാണ് ചിലർ പരിഹസിക്കുന്നത്.

ആദ്യം ക്രിക്കറ്റ് ഗിയറിൽ വരൂ എന്നിട്ടാകാം പരിശീലനമെന്നും എന്നും മറ്റുമാണ് പലരും പരിഹസിക്കുന്നത്. ഏതായാലും താരത്തിന്റെ ക്രിക്കറ്റ് പരിശീലന വീഡിയോ വൈറലായിട്ടുണ്ട്. 2018ൽ ധടക് എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച ജാൻവി, രാജ് കുമാർ റാവുവിനൊപ്പം പ്രധാന വേഷത്തിൽ 'മിസ്‌റ്റർ ആന്റ് മിസിസ് മഹി' എന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ക്രിക്കറ്ററാകാൻ ആഗ്രഹിക്കുന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജാൻവി അവതരിപ്പിക്കുന്നത്. ഇതിനായി പരിശീലകനൊപ്പം ടെന്നീസ് ബോളിൽ കഠിന പരിശീലനം നടത്തുകയാണ് താരം. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

VIDEO- #JanhviKapoor spotted at her cricket practice session today❤️#MrAndMrsMahi
Via @manav22 pic.twitter.com/ZygbXvevME

— Janhvi Kapoor Universe (@JanhviKUniverse) October 4, 2022