kasyapa

ദുബായ്: വിജയദശമി ദിനത്തിൽ ദുബായിലെ ഹിന്ദുക്ഷേത്രത്തിൽ കാശ്യപാശ്രമം കുലപതി ആചാര്യശ്രീ രാജേഷിന്റെ കാർമികത്വത്തിൽചതുർവേദ പ്രതിഷ്ഠ നടന്നു. ആചാര്യപത്നി മീര രാജേഷ്, ദുബായ് ഹിന്ദുക്ഷേത്രത്തിന്റെ പ്രതിനിധി ടി. മോഹൻകുമാർ, ക്ഷേത്രം മാനേജർ പ്രഹ്ലാദൻ തുടങ്ങിയവർ സംബന്ധിച്ചു.

ക്ഷേത്രദർശനത്തിന് എത്തുന്നവർക്ക് ചതുർവേദങ്ങൾ നേരിൽ കാണാനും നമസ്‌കരിക്കാനുമുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. ജബൽ അലി പ്രദേശത്ത് നിർമ്മാണം പൂർത്തിയാക്കിയ ദുബായിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം യു.എ.ഇ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനിന്റെ നേതൃത്വത്തിലാണ് ഭക്തർക്കായി സമർപ്പിച്ചത്.