
ന്യൂഡൽഹി: മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്രയും എസ്.യു.വി സ്‌കോർപിയോ എൻ സ്വന്തമാക്കി. രണ്ടാഴ്ച മുമ്പ് ഡെലിവറി ആരംഭിച്ച സ്‌കോർപിയോ ഇന്നലെയാണ് ആനന്ദിന് ലഭിച്ചത്. പുതിയ കാറിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ച ആനന്ദ് മികച്ചൊരു പേരിടണമെന്നും അഭ്യർത്ഥിച്ചു. ജൂലായിലാണ് എസ്.യു.വി സ്‌കോർപിയോ എൻ പുറത്തിറങ്ങിയത്.
11.99 ലക്ഷം രൂപ മുതലാണ് സ്‌കോർപിയോ എന്നിന്റെ എക്സ് ഷോറൂം വില. ആദ്യം ബുക്ക് ചെയ്ത 25,000 എസ്.യു.വികൾക്കായി നാല് മാസം കാത്തിരിക്കണം.