sndp

റാസൽഖൈമ:എസ്.എൻ.ഡി.പി യോഗം ( സേവനം)റാസൽഖൈമ യൂണിയൻ വാർഷിക പൊതുയോഗവും, ഭാരവാഹികളുടെ തിരഞ്ഞെടുപ്പും യോഗം യു.എ.ഇ സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ .ശ്രീധരൻ പ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടന്നു. യൂണിയൻ സെക്രട്ടറി സുഭാഷ് സുരേന്ദ്രൻ വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.

യൂണിയൻ പ്രസിഡൻ്റ് ജെ.ആർ.സി.ബാബു , വൈസ് പ്രസിഡൻ്റ് .അനിൽ വിദ്യാധരൻ, ഡയറക്ടർ ബോർഡംഗം രാജൻ പുല്ലിത്തടത്തിൽ, വനിതാ സെക്രട്ടറി .ലീനാ സതീശൻ തുടങ്ങിയവർ സംസാരിച്ചു. യോഗം യു.എ.ഇ സെൻട്രൽ കമ്മിറ്റി അസിസ്റ്റൻ്റ് സെക്രട്ടറിയും, ഷാർജ യൂണിയൻ സെക്രട്ടറിയും, വരണാധികാരിയുമായ . ഷൈൻ കെ.ദാസ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തി

യൂണിയൻ പ്രസിഡൻ്റായി .അനിൽ വിദ്യാധരനും, വൈസ്.പ്രസിഡൻ്റായി രാജൻ പുല്ലിത്തടത്തിലും, സെക്രട്ടറിയായി .സുഭാഷ് സുരേന്ദ്രനും , ഡയറക്ടർ ബോർഡംഗമായി ജെ.ആർ.സി.ബാബുവും , പഞ്ചായത്ത് അംഗങ്ങളായി ഉണ്ണി ഗംഗാധരൻ, സനിൽ, സന്തോഷ് കുമാർ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.. യോഗം യു.എ.ഇ യൂത്ത് വിംഗ് കൺവീനർ സാജൻ സത്യ, മീഡിയാ കൺവീനർ സുധീഷ് സുഗതൻ, ഓഫീസ് സെക്രട്ടറി സിജു മംഗലശ്ശേരിയിൽ തുടങ്ങിയവർ ആശംസയർപ്പിച്ചു.