ss

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ സസ്യശാസ്ത്രജ്ഞയായ ഇ.കെ.ജാനകി അമ്മാളെക്കുറിച്ച് നിർമ്മലാ ജെയിംസ് ഇംഗ്ലീഷിൽ രചിച്ച (ഇ.കെ.ജാനകിഅമ്മാൾ, ലൈഫ് ആന്റ് സയന്റിഫിക് കോൺട്രിബ്യൂഷൻസ്) ജീവചരിത്ര പുസ്തകം പ്രകാശനം ചെയ്തു. ജാനകി അമ്മാൾ ജോലിചെയ്തിരുന്ന ഷുഗർ ബ്രീഡിംഗ് ഇൻസ്റ്റിറ്റിയൂട്ട് മുൻ ഡയറക്ടർ ഡോ. എൻ. വിജയൻ നായർ ഓൺലൈൻ ആയി പ്രകാശനം ചെയ്തത്. ഡിജിറ്റൽ യൂണിവേഴ്സിറ്റി ഡീനും ശാസ്ത്രജ്ഞനുമായ ഡോ. അലക്സ് പി. ജെയിംസ് പുസ്തകം പരിചയപ്പെടുത്തി. സെന്റർ ഫോർ എൻവയോൺമെന്റ് ആന്റ് ഡെവലപ്‌മെന്റ് ചെയർമാൻ പ്രൊഫ. വി. കെ. ദാമോദരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജാനകി അമ്മാളിന്റെ ഗവേഷക വിദ്യാർഥികൾ ആയിരുന്ന ഡോ.വില്യം ജെബേദസ്, ഡോ. സക്കറിയ എബ്രഹാം, ജാനകി അമ്മാളിന്റെ നാലാം തലമുറക്കാരി സൽമ ഹരിദാസ്, ലണ്ടനിലെ ജോൺ ഇൻസ് ഹോട്ടിക്കൾച്ചർ ഇൻസ്റ്റിറ്റിയൂട്ട് മുൻ ഡയറക്ടർ ഡെയിൽ സാൻഡേഴ്സ്, ശാസ്തരജ്ഞരായ രാസപ്പ വിശ്വനാഥൻ, ആതിര സാഹൂ, സി.ആർ മഹേഷ്, കടക്കൽ രമേശ് എന്നിവർ ആശംസകൾ നേർന്നു. നിർമ്മലാ ജെയിംസ് നേരത്തെ മലയാളത്തിലും ഇ.കെ.ജാനകി അമ്മാളെക്കുറിച്ച് പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.