kk

കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ഒമ്പതാം പതിപ്പിൽ നിലവിലെ റണ്ണേഴ്‌സ് അപ്പായ കേരള ബ്ലാസ്റ്റേഴ്‌സ് കിരീട മോഹവുമായി പുതിയ പതിപ്പിന് തുടക്കം കുറിക്കുകയാണ്. ഇന്ന് ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും,​. കലൂർ ജവാഹർലാൽ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് കിക്കോഫ്.,​

ഉദ്ഘാടന മത്സരത്തിനുള്ള ആദ്യ ഇലവനെ ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. ഈ സീസണിൽ ടീമിലെത്തിയ രണ്ട് വിദേശ സ്ട്രൈക്കർമാരും ആദ്യ പതിനൊന്നിൽ ഇടം നേടി. ജെസൽ ആണ് ക്യാപ്ടൻ. മുന്നേറ്റനിരയിൽ ജിയാനുവിനും ദിമിത്രിയോസും അണിനിരക്കുന്നു. തൊട്ടുപിന്നിൽ ലൂനയും സഹലും. ഡിഫൻസീവ് മിഡിൽ ജീക്സൺ സിംഗ്- പ്യൂട്ടിയ സഖ്യം. വിxid ബാക്കുകളായി ക്യാപറ്റൻ ജസലും ഹർമൻ ജ്യോത് ഖബ്രയും. ലെസ്‌കോവിച്ചും ഹോർമിപാമുമാണ് സെന്റർ ബാക്കുകൾ.കരൺജിത് സിങ്, നിഷു കുമാർ, രാഹുൽ കെപി, വിക്ടർ, ആയുഷ്, ബ്രെയ്സ്, സന്ദീപ്, ഇവാൻ, ബിദ്യാസാഗർ എന്നിവരാണ് സബ്സ്റ്റിറ്റ്യൂട്ടുകൾ.

ഈസ്റ്റ്ബംഗാൾ ടീം: കമൽജിത് സിംഗ് (ഗോൾകീപ്പർ), അങ്കിത് മുഖർജി, ലാൽചുങ്നുന, ഇവാൻ ഗോൺസാലസ്, ചാരിസ് കിരാകു, തുഹിൻ ദാസ്, സൗവിക് ചക്രവർത്തി, അലക്സ് ലിമ, വി.പി. സുഹൈർ, സുമീത് പാസി, ്ര്രെക്ലയൻ സിൽവ.

ഇവാൻ വുകുമനോവിച്ചാണ് ബ്ലാസ്‌റ്റേഴ്സ് പരിശീലകൻ. മുൻ ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈനാണ് ഈസ്റ്റ് ബംഗാളിനെ പരിശീലിപ്പിക്കുന്നത്.

Presenting the Starting XI that'll get our #HeroISL campaign underway ⤵️#KBFCEBFC #ഒന്നായിപോരാടാം #KBFC pic.twitter.com/EpVJn3X3SY

— Kerala Blasters FC (@KeralaBlasters) October 7, 2022

Here's how we line up for the #HeroISL season opener against the Blasters! 🔴🟡

কেরলের বিপক্ষে আজকের ম্যাচের জন্য দেখে নিন আমাদের প্রথম একাদশ! ⬇️#JoyEastBengal #KBFCEBFC #LetsFootball #আমাগোমশাল pic.twitter.com/LTsltHfozZ

— East Bengal FC (@eastbengal_fc) October 7, 2022