
കോഴിക്കോട്: ആകർഷക ഡിസ്കൗണ്ടുകളും സമ്മാനങ്ങളും കോംബോ ഓഫറുകളുമായി മൈജി/മൈജി ഫ്യൂച്ചർ സ്‌റ്റോറുകളിൽ സൂപ്പർ ഡിസ്കൗണ്ട് സെയിൽ. ഗൃഹോപകരണങ്ങളുടെയും ഡിജിറ്റൽ ഇലക്‌ട്രോണിക്‌സിന്റെയും ബൾക്ക് പർച്ചേസിലൂടെ ലഭിക്കുന്ന ലാഭം സെയിൽവഴി ഉപഭോക്താക്കൾക്ക് നേരിട്ട് കൈമാറുകയാണ് ചെയ്യുന്നത്.
ഏറ്റവും പുത്തൻ ഉത്‌പന്നങ്ങളുടെ വലിയ കളക്ഷൻ ഒരുക്കിയിട്ടുണ്ട്. സാംസംഗ് ഗ്യാലക്‌സി എസ് 22 അൾട്ര, ഐഫോൺ 12 എന്നിവ മികച്ച വിലക്കുറവിൽ, അനായാസ ഇ.എം.ഐ സഹിതം സ്വന്തമാക്കാം. 4,999 രൂപയിൽ ആരംഭിക്കുന്ന സ്മാർട്ട്‌ഫോൺ പർച്ചേസിനൊപ്പം സൗണ്ട് ബാർ, സ്മാർട്ട് ടാഗ്, ഇയർ ബഡ്‌സ്, സ്മാർട്ട് വാച്ച് തുടങ്ങിയ സമ്മാനങ്ങൾ നേടാം. പഴയ മൊബൈൽ എക്‌സ്‌ചേഞ്ച് ചെയ്‌ത് പുതിയ 5ജി ഫോൺ വാങ്ങാം.
4ജി ഫോൺ 3,499 രൂപയ്ക്ക് നേടാം. ടിവിക്ക് 68 ശതമാനം വരെ വിലക്കുറവുണ്ട്. റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, ടാബ്, ഡെസ്ക്ടോപ്പ്, സ്മാർട്ട് വാച്ച്, എ.സി., മൈക്രോവേവ്, എൽ.പി.ജി സ്റ്റൗ, കിച്ചൺ അപ്ളയൻസസ്, ക്രോക്കറി തുടങ്ങിയവയ്ക്കും ആകർഷക ഓഫറുണ്ട്. മൈജി സൂപ്പർ ഇ.എം.ഐ സ്കീമുകൾ, എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ഓഫർ, എക്‌സ്‌റ്റൻഡഡ് വാറന്റി, പ്രൊട്ടക്‌ഷൻ പ്ളാനുകൾ, മികച്ച സർവീസ് തുടങ്ങിയ സേവനങ്ങളുമുണ്ട്.