കൊച്ചി: രൂപയുടെ മൂല്യം ഡോളറിനെതിരെ ചരിത്രത്തിലാദ്യമായി 82ന് താഴേക്ക് ഇടിഞ്ഞു. വ്യാഴാഴ്‌ച 81.88ൽ വ്യാപാരം പൂർത്തിയാക്കിയ രൂപ ഇന്നലെ വ്യാപാരാന്ത്യമുള്ളത് എക്കാലത്തെയും താഴ്‌ന്ന മൂല്യമായ 82.32ൽ. ആഗോളതലത്തിൽ മറ്റ് മുൻനിര കറൻസികൾക്കെതിരെ ഡോളർ കാഴ്‌ചവയ്ക്കുന്ന മുന്നേറ്റം, എണ്ണക്കമ്പനികൾ ഉൾപ്പെടെയുള്ള ഇറക്കുമതിക്കാർ വൻതോതിൽ ഡോളർ വാങ്ങിക്കൂട്ടുന്നത്, ഓഹരിവിപണിയുടെ തളർച്ച എന്നിവയാണ് രൂപയെ വലയ്ക്കുന്നത്.