gg

കൊച്ചിന്മ ഐ.എസ്.എല്ലിലെ ഉദ്ഘാടന മത്സരത്തിൽ ആദ്യ പകുതി അവസാനിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്സും ഈ സ്റ്റ് ബംഗാളും ഗോൾ രഹിത സമനിലയിൽ. ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ മാത്രം മാറി നിന്നു. ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത് .

ഴാം മിനിട്ടിൽ ഈസ്റ്റ് ബംഗാൾ താരം അലക്സ് ലിമയുടെ ഗോളിലേക്കുള്ള ഷോട്ട് ബ്ലാസ്‌റ്റേഴ്സ് ഗോൾകീപ്പർ പ്രഭസുഖൻ ഗിൽൽ രക്ഷപ്പെടുത്തി. തുടക്കത്തിലെ പതർച്ചയ്ക്കു ശേഷം ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങൾ തുടങ്ങിയതോടെ ഈസ്റ്റ് ബംഗാൾ ബോക്സ് നിരന്തരം വിറച്ചു. 11ാം മിനിട്ടിൽ ക്യാപ്ടൻ ജെസെൽ കാർനെയ്‌റോ നൽകിയ ക്രോസിൽ നിന്നുള്ള അപ്പോസ്‌തോലോസ് ജിയാനോവിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.

മത്സരം ആദ്യ 30 മിനിറ്റിലേക്ക് പ്രവേശിക്കുന്നതിനിടെ ബ്ലാസ്റ്റേഴ്സ് താരം ദിമിത്രയോസ് ഡയമന്റകോസിനെ ഇവാൻ ഗോൺസാലസ് ഫൗൾ ചെയ്തത് ഇരു ടീമിലെ താരങ്ങളും തമ്മിൽ മൈതാനത്ത് കൊമ്പുകോർക്കുന്നതിന് കാരണമായി. .താരങ്ങൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. റഫറി ഇടപെട്ടാണു രംഗം ശാന്തമാക്കിയത്. 41–ാം മിനിറ്റിൽ അഡ്രിയാൻ ലൂണയെ വീഴ്ത്തിയതിന് ഈസ്റ്റ് ബംഗാളിനെതിരെ ഫ്രീകിക്ക് ലഭിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന് മുതലെടുക്കാനായില്ല. കിക്കെടുത്ത ലൂണ പന്ത് പോസ്റ്റ് ലക്ഷ്യമാക്കി പായിച്ചപ്പോൾ ഈസ്റ്റ് ബംഗാൾ ഗോളി തട്ടിയകറ്റി.