isis

ഡമാസ്‌കസ്: വടക്കൻ സിറിയയിൽ യു.എസ് വ്യാഴാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് ഉന്നത ഐസിസ് ഭീകരർ കൊല്ലപ്പെട്ടു. അബു ഹാഷം അൽ - ഉമാവി, ഇയാളുടെ അനുയായി എന്നിവരാണ് കൊല്ലപ്പെട്ടത്. മുതിർന്ന മ​റ്റൊരു ഐസിസ് ഭീകരനെ ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ് വടക്ക് കിഴക്കൻ സിറിയയിൽ നടത്തിയ മ​റ്റൊരു ഓപ്പറേഷനിലൂടെ വധിച്ചിരുന്നു. സൈന്യത്തിന്റെ ഭാഗത്ത് ആളപായമോ നാശനഷ്ടങ്ങളോ ഇല്ലെന്ന് ജനങ്ങൾ സുരക്ഷിതരാണെന്നും യു.എസ് അധികൃതർ അറിയിച്ചു.