ss

അഹമ്മദാബാദ്: പോത്തുകളെ ഇടിച്ച് എൻജിൻ തക‌ർന്നതിന് പിന്നാലെ ഗാന്ധിനഗർ മുംബയ് റൂട്ടിലെ വന്ദേ ഭാരത് എക്‌സ്‌പ്രസ് ഇന്നലെ പശുവിനെ ഇടിച്ചു. ട്രെയിനിന്റെ മുൻ ബമ്പർ തകർന്നു. വെള്ളിയാഴ്ച വൈകിട്ട് 3.45ന് മുംബയിൽ നിന്ന് 432 കിലോമീറ്റർ അകലെയുള്ള ആനന്ദ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം. ട്രെയിൻ 10 മിനിട്ട് നിറുത്തിയിട്ട ശേഷം യാത്ര തുടർന്നു.

അതേസമയം വ്യാഴാഴ്ച പോത്തുകളിൽ ഇടിച്ച് തകർന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ മുൻഭാഗം മുംബയ് സെൻട്രലിലെ കോച്ചിംഗ് കെയർ സെന്ററിൽ അറ്റകുറ്റപ്പണി നടത്തി മണിക്കൂറുകൾക്കകം ശരിയാക്കി.

 ഉടമകൾക്കെതിരെ കേസ്

സംഭവത്തിൽ കന്നുകാലികളുടെ ഉടമകൾക്കെതിരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കേസെടുത്തു. വ്യാഴാഴ്ച മണിനഗർ വട്‌വ സ്റ്റേഷനുകൾക്കിടയിൽ നടന്ന അപകടത്തിൽ നാല് പോത്തുകൾ ചത്തിരുന്നു.