dd

ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ വലിയ ഓഫീസ് നാളെ ഗുവാഹത്തിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയും ചേർന്ന് ഉദ്ഘാടനം ചെയ്യും. ഇവിടം പാർട്ടിയുടെ മേഖലയിലെ ആസ്ഥാനമായി പ്രവർത്തിക്കും. അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ, അസാമിലെ മുതിർന്ന പാർട്ടി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. 2019 ഫെബ്രുവരിയിൽ അമിത് ഷാ പാർട്ടി അദ്ധ്യക്ഷനായിരുന്ന സമയത്താണ് ഓഫീസിന് തറക്കല്ലിട്ടത്.

ആറു നിലയിലെ വിസ്‌മയം

 കെട്ടിടത്തിന്റെ വിസ്തീർണം- 1 ഒരു ലക്ഷം ചതുരശ്ര അടി

 കെട്ടിട നിർമ്മാണ ചെലവ്- 25 കോടി രൂപ

 കെട്ടിടം നിർമ്മിച്ചത് ആറു നിലകളിൽ

 ഒപ്പം ഗസ്റ്റ് ഹൗസും ആധുനിക മീഡിയ സെന്ററും

 മീറ്റിംഗ് ഹാളുകൾ- 5

 350 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം

 5,000 പേർക്ക് താമസിക്കാനുള്ള സൗകര്യം