
ഫാഷൻ പരീക്ഷണങ്ങളിലൂടെ വിവാദങ്ങളിൽ ചെന്ന് ചാടുന്ന താരമാണ് ഉർഫി ജാവേദ്. ചാക്കും ഇലകളും മുതൽ ബ്ലേഡും വാച്ചും വരെ ഫാഷനുവേണ്ടി ഉപയോഗിക്കുന്ന ഉർപി ജാവേദിന്റെ ഏറ്റവും പുതിയ ഫാഷൻ പരീക്ഷണമാണ് ഇപ്പോൾ വൈറലായത്. ഇത്തവണ വസ്ത്രങ്ങൾ ഒന്നും ഉപയോഗിക്കാതെയാണ് ഉർഫിയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ എത്തിയിരിക്കുന്നത്. പൂർണനഗ്നയായാമ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നഗ്നത മറയ്ക്കാൻ ഗ്ലാസിൽ മഞ്ഞപെയിന്റടിക്കുകയായിരുന്നു, അതും പേരിന്. താരത്തിന്റെ ഐഡിയയെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിച്ചത്. എന്നാൽ പതിവ് പോലെ വിമർശനവും ചിത്രത്തിന് നേരെ ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസം വാച്ചുകൾ കൊണ്ട് ഒരുക്കിയ മിനി സ്‌കർട്ട് ധരിച്ചുള്ള വിഡിയോ താരം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു . പിങ്ക് നിറത്തിലുള്ള റൗണ്ട് നെക് ടി–ഷർട്ടിനൊപ്പമാണ് ഈ സ്‌കർട്ട് പെയർ ചെയ്തത്.