accident

തിരുവനന്തപുരം: വെഞ്ഞാറമൂടിൽ അമിതവേഗത്തിലെത്തിയ ആംബുലൻസ് ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു. വെഞ്ഞാറമൂട് പാലവിള വീട്ടിൽ ഷിബു(36)വാണ് മരിച്ചത്. ഷിബുവിന്റെ മകൾ അലംകൃത(4) പരിക്കേറ്റ് ചികിത്സയിലാണ്. കട്ടപ്പനയിൽ നിന്ന് രോഗിയെ ഇറക്കിവന്നതായിരുന്നു ആംബുലൻസ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ഷിബുവിനെയും മകളെയും ഉടൻ തന്നെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു.