bag

ടോക്കിയോ: ബാഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സെക്‌സ് ടോയ്സ് കണ്ടെത്തി. ജപ്പാനിൽ കകെഗാവയിലെ മുനിസിപ്പൽ സെമിത്തേരിയുടെ പാർക്കിംഗ് ഏരിയയിൽ നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.

മുനിസിപ്പൽ സെമിത്തേരിയുടെ പാർക്കിംഗ് ഏരിയയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ബാഗ് കിടക്കുന്നുണ്ടെന്ന് പറഞ്ഞ് പൊലീസിന് ഒരു ഫോൺ കോൾ ലഭിക്കുകയായിരുന്നു. ഉടൻ പൊലീസ് സ്ഥലത്തെത്തി. ബാഗ് കണ്ട പ്രദേശത്തിന് 300 മീറ്റർ ചുറ്റളവിലുള്ള റോഡുകൾ മണിക്കൂറുകളോളം തടഞ്ഞു.

ബോംബ് സ്‌ക്വാഡ് എത്തിയാണ് ബാഗ് തുറന്നത്. ഇതിൽ നിന്ന് സെക്‌സ് ടോയ്സ് മാത്രമാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് അനധികൃതമായി മാലിന്യം നിക്ഷേപിക്കാറുണ്ടെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.