athulya

കൊല്ലം: ഭർത്തൃമാതാവ് വീട് അകത്തുനിന്ന് പൂട്ടിയതോടെ യുവതിയും അഞ്ചുവയസുള്ള മകനും ഒരു രാത്രിയടക്കം വീട്ടുമുറ്റത്ത് കഴിയേണ്ടി വന്നത് 21 മണിക്കൂർ. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ സ്ഥലത്തെത്തിയ ബാലാവകാശ കമ്മിഷൻ, വനിതാകമ്മിഷൻ, ശിശുക്ഷേമ സമിതി അധികൃതർ നടത്തിയ മദ്ധ്യസ്ഥ ചർച്ചയിൽ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് ഭർത്തൃമാതാവ് വീട് തുറന്ന് നൽകിയത്.

കൊട്ടിയം തഴുത്തല പി.കെ ജംഗ്ഷൻ ശ്രീലകത്തിൽ പ്രതീഷ് ലാലിന്റെ ഭാര്യ ഡി.വി. അതുല്യയ്ക്കും മകനുമാണ് ദുരനുഭവം. വ്യാഴാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവങ്ങളുടെ തുടക്കം. അതുല്യയുടെ ഭർത്താവ് ഗുജറാത്തിലാണ് ജോലി ചെയ്യുന്നത്. അതുല്യയും ഭർത്താവിന്റെ കുടുംബവുമായി വർഷങ്ങളായി തർക്കം നിലനിൽക്കുന്നുണ്ട്.

അതുല്യ മകനെ വിളിക്കാൻ സ്കൂളിലേക്ക് പോയതിനു പിന്നാലെ ഒരേ വളപ്പിലുള്ള കുടുംബവീട്ടിൽ താമസിക്കുന്ന ഭർത്തൃമാതാവായ അജിതകുമാരി വീട്ടിലെത്തി ഗേറ്റുപൂട്ടിയ ശേഷം വാതിൽ അകത്ത് നിന്നടച്ചു. 3.45ന് മകനുമായി തിരിച്ചുവന്ന അതുല്യ ഗേറ്റിൽ പലതവണ തട്ടിയിട്ടും തുറന്നില്ല. ഇവർ റോഡിൽ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇടപെട്ടിട്ടും അജിതകുമാരി ഇറങ്ങിവന്നില്ല. മറ്റ് കുടുംബാംഗങ്ങളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല.

ഇതോടെ അതുല്യയും മകനും ഗേറ്റിന് മുന്നിൽ തളർന്നിരിപ്പായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊട്ടിയം പൊലീസ്, സ്റ്റേഷനിലേക്ക് വരികയോ സ്വന്തം കുടുംബ വീട്ടിലേക്ക് പോകുകയോ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതുല്യ വഴങ്ങിയില്ല. പൊലീസ് പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ ബഹളം വച്ചു.

രാത്രിയായതോടെ നാട്ടുകാർ ഏണി ഉപയോഗിച്ച് മതിലിന് മുകളിലൂടെ ഇരുവരേയും വീട്ടുവളപ്പിലാക്കി. ഇതോടെ അജിതകുമാരി മെയിൻ സ്വിച്ച് ഓഫാക്കി. നാട്ടുകാർ അയൽവീട്ടിൽ നിന്ന് കേബിൾ വലിച്ച് ലൈറ്റിട്ടു. ഭക്ഷണവും നൽകി. രാത്രി പതിനൊന്നോടെ പ്രദേശവാസികൾ ഗേറ്റിന്റെ പൂട്ട് തകർക്കാൻ ശ്രമിച്ചത് പൊലീസുമായി ഉന്തിലും തള്ളിലും കലാശിച്ചു.

ഇന്നലെ രാവിലെ ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ, വനിതാകമ്മിഷൻ അംഗം ഷാഹിദ കമാൽ തുടങ്ങിയവർ സ്ഥലത്തെത്തി. പൊലീസ് സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയ്ക്കുശേഷമാണ് അജിതകുമാരി മരുമകളെ വീട്ടിൽ പ്രവേശിപ്പിക്കാൻ തയ്യാറായത്. തുടർന്ന് അജിതകുമാരി കുടുംബവീട്ടിലേക്ക് പോയി.

അ​മ്മ​യ്ക്കും​ ​കു​ഞ്ഞി​നും​ ​സം​ര​ക്ഷ​ണം​ ​ഉ​റ​പ്പാ​ക്കി​ ​:​ ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​ ​:​ ​കൊ​ല്ലം​ ​കൊ​ട്ടി​യ​ത്ത് ​ഭ​ർ​തൃ​വീ​ട്ടി​ൽ​ ​നി​ന്നും​ ​ഇ​റ​ക്കി​വി​ട്ട​ ​അ​മ്മ​യ്ക്കും​ ​കു​ഞ്ഞി​നും​ ​സ​ർ​ക്കാ​ർ​ ​സം​ര​ക്ഷ​ണ​മൊ​രു​ക്കി​യ​താ​യി​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​അ​റി​യി​ച്ചു.​ ​അ​മ്മ​യ്ക്കും​ ​കു​ഞ്ഞി​നും​ ​മ​തി​യാ​യ​ ​സം​ര​ക്ഷ​ണം​ ​ഉ​റ​പ്പ് ​വ​രു​ത്താ​ൻ​ ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​വ​നി​ത​ ​ശി​ശു​വി​ക​സ​ന​ ​വ​കു​പ്പ് ​ഡ​യ​റ​ക്ട​ർ​ക്ക് ​നി​ർ​ദേ​ശം​ ​ന​ൽ​കി.​ ​അ​മ്മ​യ്ക്ക് ​സ​മ്മ​ത​മാ​ണെ​ങ്കി​ൽ​ ​കു​ഞ്ഞി​നേ​യും​ ​അ​മ്മ​യേ​യും​ ​സ​ർ​ക്കാ​ർ​ ​സം​ര​ക്ഷ​ണ​ത്തി​ലേ​ക്ക് ​മാ​റ്റും.​ ​അ​ത​ല്ലെ​ങ്കി​ൽ​ ​നി​യ​മ​ ​സ​ഹാ​യ​വും​ ​പൊ​ലീ​സ് ​സ​ഹാ​യ​വും​ ​ഉ​റ​പ്പാ​ക്കും.​ ​വ​നി​ത​ ​ശി​ശു​വി​ക​സ​ന​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ​അ​ടി​യ​ന്ത​ര​മാ​യി​ ​ആ​വ​ശ്യ​മാ​യ​ ​ന​ട​പ​ടി​ ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ട​താ​യും​ ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.