കുടകിലെ ഒരു വീടിന്റെ ടെറസിൽ കണ്ട പാമ്പിനെ പിടികൂടാനായി അവിടത്തെ പാമ്പ് സംരക്ഷകനായ സുരേഷ് പൂജരെക്കൊപ്പം വാവ സുരേഷ് യാത്ര തിരിച്ചു. വീട്ടിൽ എത്തി ടെറസിൽ തിരച്ചിൽ തുടങ്ങി. വീട്ടുകാർ മരപ്പാമ്പ് എന്നാണ് പറഞ്ഞത്.

തടികൾ ഓരോന്നായി മാറ്റി തുടങ്ങിയതും, ആദ്യം കിട്ടിയത് വീട്ടുകാർ കണ്ട പാമ്പിനെ അല്ല. നമ്മുടെ നാട്ടിൽ കാണുന്ന കാട്ട് പാമ്പിനെ. കർണാടകയിൽ ആവരണ ഹൗ എന്നാണ് വിളിക്കുന്നത്. നമ്മുടെ നാട്ടിൽ കാണുന്ന കാട്ട് പാമ്പിന്റെ നിറവും , ഡിസൈനും അല്ല ഈ പാമ്പിന്.
തുടർന്ന് നടന്ന തിരച്ചിലിൽ വീട്ടുകാർ ആദ്യം കണ്ട പാമ്പിനെ പിടികൂടി.ടെറസിൽ നിന്ന് രണ്ട് പാമ്പുകളെ പിടികൂടുന്ന കാഴ്‌ചകളുമായി എത്തുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് മറക്കാതെ കാണുക...