astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com

2022 ഒക്ടോബർ 9 - 1198 കന്നി 23 ഞായറാഴ്ച. ( വൈകുന്നേരം 4 മണി 20 മിനിറ്റ് 9 സെക്കന്റ് വരെ ഉത്രട്ടാതി നക്ഷത്രം ശേഷം രേവതി നക്ഷത്രം )

അശ്വതി: ആത്മവിശ്വാസം വളരും, ആരോഗ്യ കാര്യത്തിൽ പുരോഗതി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും, കുടുംബ സുഖം, ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കും.

ഭരണി: ധനസമ്പാദനത്തിന് മികവ് കാണിക്കും, കലാപരമായ കാര്യങ്ങിളിൽ അതിയായ താൽപ്പര്യം വർദ്ധിക്കും, അനുകൂലമായ വിവാഹ ബന്ധം കിട്ടും, കീര്‍ത്തി, പദവി എന്നിവ ലഭിക്കും.

കാര്‍ത്തിക: അമിതമായ ആവേശം എല്ലാകാര്യത്തിലും കാണിക്കും, മനോദുഃഖം, ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍, ആരോഗ്യപരമായി കരുതല്‍ വേണം.

രോഹിണി: ദാമ്പത്യ സുഖക്കുറവ്, രോഗങ്ങൾ കൊണ്ടുള്ള ധനചെലവ്, ദൂരയാത്രാക്ലേശം, നിര്‍ണായക നിമിഷങ്ങളിലും ആത്മനിയന്ത്രണം പാലിക്കണം.

മകയിരം: കുടുംബാംഗങ്ങളില്‍ പെട്ടവരുടെ സഹകരണവും സഹോദരസ്ഥാനീയരുടെ സഹായവും നഷ്ടപ്പെടും, ശാരീരികമായി ബുദ്ധിമുട്ടുകള്‍, ദാമ്പത്യസുഖക്കുറവ്, സഹോദരരുമായി കലഹം.

തിരുവാതിര: കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും, വേഷഭൂഷണാദികളില്‍ താല്‍പ്പര്യം, തൊഴില്‍ രംഗത്ത് അപവാദം, യാത്രകളില്‍ അപകട സാദ്ധ്യത.

പുണര്‍തം: യാത്രയില്‍ ബുദ്ധിമുട്ടുകളും ധനനഷ്ടവും, സ്ത്രീകള്‍ മൂലം ജീവിതത്തില്‍ വിഷമതകള്‍, ശിക്ഷണ നടപടികള്‍ക്ക് വിധേയനാകും, അശുഭ കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടി വരും.

പൂയം: ചെലവുകള്‍ വര്‍ദ്ധിക്കും, ഉദരരോഗം,‍ സര്ക്കാര്‍ ജീവനക്കാര്‍ക്ക് ധനലാഭം, വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം.

ആയില്യം: അകന്നു നിന്നവര്‍ അനുകൂലികളാകും, കര്‍മ്മ മണ്ഡലത്തില്‍ വിഷമതകള്‍, വാഹനഭാഗ്യം, ജോലി ഭാരം കുറയും, തൊഴില്‍ലാഭം.

മകം: സുഖപ്രദമായ കുടുംബജീവിതം, കര്‍മ്മപുഷ്ടിയും യാത്രാവിജയവും, മാനസിക നിലയിലൽ ശാന്തത, ജോലിസ്ഥിരമാകും, പ്രശസ്ഥിയും വിജയവും, ബിസിനസില്‍ നേട്ടം.

പൂരം: അദ്ധ്യാപകര്‍ക്ക് അനുകൂലസമയം, ആത്മവിശ്വാസം കൂടും, തൊഴിലില്‍ മേന്മകള്‍, പൂര്‍വിക സ്വത്ത് ലഭിക്കും, സാമ്പത്തിക നേട്ടം, സ്ത്രീകള്‍ മൂലം സുഖവും സമാധാനവും.

ഉത്രം: വ്യാപാര ലാഭം, വിദ്യാവിജയം, പ്രേമകാര്യങ്ങളില്‍ തീരുമാനം, തൊഴില്‍ മേഖലയില്‍ നേട്ടം, ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, ഉല്ലാസകരമായ അനുഭവങ്ങള്‍.

അത്തം: ആഗ്രഹങ്ങള്‍ സഫലമാകും, ധനനേട്ടം, ശത്രുനാശം, വാഹനലാഭം, ബിസിനസില്‍ പുരോഗതി, ജീവിതത്തില്‍ സന്തോഷ അനുഭവങ്ങൾ, യാത്രാഗുണം, ആപത്തുകളില്‍ നിന്നും രക്ഷ.

ചിത്തിര: ശത്രു ഭയം മാറിക്കിട്ടും, രോഗശാന്തി, യാത്രാഗുണം, ഇഷ്ട മംഗല്ല്യയോഗം, ചുറ്റുപാടുകള്‍ അനുകൂലം, ആരോഗ്യസ്ഥിതി തൃപ്തികരം, വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം നടക്കും.

ചോതി: ഉപരിപഠനത്തില്‍ മികവ് പ്രകടിപ്പിക്കും, ലോട്ടറി, ചിട്ടി വായ്പ എന്നിവ ലഭിക്കും.പുതിയ കരാര്‍ ജോലിയില്‍ ഒപ്പുവയ്ക്കും, ധനവരവ് വര്‍ദ്ധിക്കും, ജോലിമാറ്റം, കുടുംബസുഖം.

വിശാഖം: ശത്രുക്കളുടെ ശല്യം വർദ്ധിക്കും, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം മിതപ്പെടുത്തണം, തസ്കര ഭയം ഉണ്ടാകും, അപവാദങ്ങളില്‍ പെടാതെ നോക്കണം, ഏതിര്‍പ്പുകള്‍ ഉണ്ടാകും.

അനിഴം: ജയത്തിനായി വളരെയേറെ ശ്രമം ആവശ്യമായി വരും, തൊഴില്‍ രംഗത്ത് പ്രയാസങ്ങള്‍ കൂടും, സല്‍കീര്‍ത്തിക്ക് കോട്ടം തട്ടും.

കേട്ട: അധിക ചെലവും ബുദ്ധിമുട്ടും ഉണ്ടാകും, പൊതുജന പിന്തുണ കുറയും, കള്ളന്‍മാരെ കൊണ്ടുള്ള ഉപദ്രവം വർദ്ധിക്കും.

മൂലം: വിദേശത്ത് നിന്നും അശുഭ വാർത്തകൾ ശ്രവിക്കും, പ്രവര്‍ത്തികള്‍ക്ക് അംഗീകാരം കിട്ടില്ല, പരാജയ ഭീതി.

പൂരാടം: ദാമ്പത്യസുഖക്കുറവ്, ഉദ്യോഗസ്ഥർക്ക് ജോലിയിൽ പ്രതികൂലമായ മാറ്റം, അപകടങ്ങള്‍, പരാശ്രയത്വം, ആത്മീയത വർദ്ധിപ്പിക്കാൻ ശ്രമിക്കണം.

ഉത്രാടം: നിർബന്ധബുദ്ധി കാണിക്കും, പണത്തിന് ബുദ്ധിമുട്ടുണ്ടാകും, ചെലവിനോടൊപ്പം വരവും വര്‍ദ്ധിക്കും, അന്യര്‍ക്ക് വേണ്ടി നഷ്ടം സഹിക്കേണ്ടി വരും.

തിരുവോണം: പൊതുജനങ്ങളുമായി നല്ല ബന്ധംസ്ഥാപിച്ചെടുക്കും, വിദേശവാസംഗുണം ചെയ്യും, വിദ്യാര്‍ദ്ധികള്‍ക്ക് അനുകൂലമായ സമയം, ആരോഗ്യ സ്ഥിതി മെച്ചപ്പെടും, കുടുബസുഖം.

അവിട്ടം: കലാരംഗത്ത് പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും, ദാമ്പത്യ ജീവിതം സമാധാന പൂർണമാകും, സഹോദര ഗുണം, പണമിടപാട് രംഗത്ത് മേന്മ, അനുകൂലമായ സ്ഥലമാറ്റം.

ചതയം: സുന്ദരികളായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും, ഗൃഹം മോടി പിടിപ്പിക്കുന്നതിനോ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനോ അനുകൂലമായ സമയം, ശാരീരികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ കുറയും.

പൂരുരുട്ടാതി: പുണ്യസ്ഥലങ്ങൾ സന്ദർശിക്കും തൊഴിലിൽ അഭിവൃദ്ധിയും ധനപ്രാപ്തിയും. ഭൂമിയിടപാടുകൾ, എല്ലാവിധത്തിലും ഉള്ള സുഖാനുഭവങ്ങള്‍, മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും.

ഉത്രട്ടാതി: സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിർവാദങ്ങൾ ലഭിക്കും, എല്ലാരംഗത്തും അഭിവൃദ്ധി, കുടുംബ സുഖം, എല്ലാവരും അനുകൂലമായ രീതിയില്‍ പെരുമാറും.

രേവതി: ശുഭ പ്രതീക്ഷ, ദാമ്പത്യത്തിൽ പുത്തനുണർവ്വ്, കാര്യങ്ങൾ അനുകൂലമാകും, പ്രയത്‌നം സഫലമാകും, യാത്രയില്‍ നേട്ടം, കുടുംബ സുഖം, ഉപരിപഠനത്തിന് അനുകൂലമായ സമയം.