blast

ഡബ്ലിൻ: വടക്ക് പടിഞ്ഞാറൻ അയർലൻഡിലെ കൗണ്ടി ഡനീഗോലിൽ പെട്രോൾ സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തിൽ ഏഴ് മരണം. ക്രീസ്‌ലോഖ് ഗ്രാമത്തിന് സമീപം പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ട് മൂന്നിനായിരുന്നു അപടകം. എട്ട് പേർക്ക് പരിക്കേറ്റു. സ്‌ഫോടനത്തിൽ പെട്രോൾ സ്റ്റേഷൻ പൂർണമായും തകർന്നു. ഇതിന് പിന്നിലുണ്ടായിരുന്ന ഇരു നില ജനവാസ കെട്ടിടവും തകർന്നു. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.