aravind

വഡോദര: ഡൽഹിയിൽ ആം ആദ്മി പാർട്ടി മന്ത്രിയുടെ ഹിന്ദു വിരുദ്ധ പ്രസ്താവനകളിൽ പ്രതിഷേധിച്ച് ഗുജറാത്തിലെ വഡോദരയിൽ എ.എ.പി സ്ഥാപിച്ചിരുന്ന ബാനറുകൾ ബി.ജെ.പി പ്രവർത്തകർ നശിപ്പിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും പങ്കെടുക്കുന്ന റാലിക്ക് മുന്നോടിയായി സ്ഥാപിച്ച ബാനറുകളാണ് നശിപ്പിച്ചത്. സംഭവത്തിൽ ചില ബി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.