
തിരുവനന്തപുരം: വടക്കഞ്ചേരി ബസ് അപകടത്തെക്കുറിച്ചുള്ള സമഗ്ര റിപ്പോർട്ട് ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് സമർപ്പിച്ചു. എൻഫോഴ്‌സ്മെന്റ് ആർ,ടി,ഒ എം.കെ. ജയേഷ് കുമാറാണ് ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് വിശദമായ റിപ്പോർട്ട് കൈമാറിയത്. അപകടത്തിന്റെ കാരണം,
അപകടത്തിനിടയാക്കിയ സാഹചര്യം, ടൂറിസ്റ്റ് ബസിലെ നിയമലംഘനം എന്നിവയെക്കുറിച്ച് റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുള്ളതായാണ് സൂചന. അപകടത്തിന്റെ ഡിജിറ്റൽ പുനരാവിഷ്കരണവും റിപ്പോർട്ടിനൊപ്പം ചേർത്തി്ട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസിനെക്കുറിച്ചുള്ള കണ്ടെത്തലും റിപ്പോർട്ടിൽ ഉള്ളതായാണ് വിവരം.