aravind

വഡോദര: 'ജയ് ശ്രീറാം" വിളിയുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ ഗുജറാത്തിലെ വഡോദരയിൽ റാലി നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു റാലി. ഡൽഹിയിൽ നടന്ന ബുദ്ധമത ചടങ്ങിൽ ഡൽഹി മന്ത്രിയും ആം ആദ്മി നേതാവുമായ രാ​ജേ​ന്ദ്ര​ ​പാ​ൽ​ ​ഗൗ​ത​മി​ന്റെ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് കെജ്‌രിവാളിന്റെ 'ജയ് ശ്രീ റാം" വിളി. ബി.ജെ.പി തന്നെ വെറുക്കുകയാണെന്നും അവർ ദൈവങ്ങളെ പോലും അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാനും കെജ്‌രിവാളിനൊപ്പമുണ്ടായിരുന്നു.