amit-shah

ദിസ്‌പൂർ: നോർത്ത് ഈസ്റ്റിൽ സായുധ സേനയുടെ പ്രത്യേക അധികാര നിയമം (അഫ്സ്‌പ) ആവശ്യമില്ലാത്ത വിധം ആഭ്യന്തര സുരക്ഷ ശക്തമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയ്‌ക്കൊപ്പമാണ് അസാം സന്ദർശിക്കുകയായിരുന്നു ഷാ. നോർത്ത് ഈസ്റ്റ് ഭാഗത്തിന്റെ 80 ശതമാനത്തിൽ നിന്ന് നിയമം ഇതിനകം പിൻവലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ​ട​ക്കു​കി​ഴ​ക്ക​ൻ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​ബി.​ജെ.​പി​യു​ടെ​ ​വ​ലി​യ​ ​ഓ​ഫീ​സും ഗു​വാ​ഹ​ത്തി​യി​ൽ​ ​അ​മി​ത് ​ഷാ​ ഉദ്ഘാടനം ചെയ്തു.