
ലഖ്നൗ: ബ്രിജ്ലാൽ ഖബ്രി ഉത്തർപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷനായി ഇന്നലെ ചുമതലയേറ്റു. പാർട്ടിയുടെ പുതിയ പ്രാദേശിക നേതാക്കളും അദ്ദേഹത്തോടൊപ്പം സ്ഥാനമേറ്റെടുത്തു. മുതിർന്ന കോൺഗ്രസ് നേതാക്കളായ സൽമാൻ ഖുർഷിദ്, പ്രമോദ് തിവാരി, സംസ്ഥാനത്തെ അദ്ധ്യക്ഷൻ അജയ് കുമാർ ലല്ലു എന്നിവരും പങ്കെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മോശം പ്രകടനത്തെ തുടർന്നാണ് ലല്ലുവിനെ നീക്കി ബ്രിജ്ലാൽ ഖാബ്രിയെ പ്രസിഡന്റാക്കിയത്. സംസ്ഥാനത്തെ 403 അസംബ്ലി സീറ്റുകളിൽ രണ്ടെണ്ണമാണ് കോൺഗ്രസിന് ലഭിച്ചത്.