1

പള്ളുരുത്തി: ഇടക്കൊച്ചി ചാലേപ്പറമ്പിൽ ലോറൻസ് വർഗീസ് (61) റോഡരികിലൂടെ നടക്കവേ അമിതവേഗത്തിൽ വന്ന സ്വകാര്യ ബസിടിച്ച് മരിച്ചു. ശനിയാഴ്ച വൈകിട്ട് ആറോടെ തോപ്പുംപടി ജിയോ ഹോട്ടലിന് മുൻവശത്താണ് സംഭവം.

ബൈക്ക് റോഡരികിൽ പാർക്ക് ചെയ്തശേഷം സമീപത്തെ കടയിലേക്ക് പോകുന്നതിനിടെയാണ് ബസ് ഇടിച്ചു തെറിപ്പിച്ചത്. കാക്കനാട് - ഫോർട്ട്കൊച്ചി റൂട്ടിലോടുന്ന ഷാന ബസാണ് ഇടിച്ചത്. ലോറൻസിനെ നാട്ടുകാർ കരുവേലിപ്പടി സർക്കാർ ആശുപത്രിയിലും തുടർന്ന് കളമശേരി മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സൗദിയിൽ രണ്ടു പതിറ്റാണ്ടത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് ലോറൻസ് മടങ്ങിയെത്തിയത് രണ്ടുദിവസം മുമ്പായിരുന്നു. ഭാര്യ: അനില (അങ്കണവാടി അദ്ധ്യാപിക, ഇടക്കൊച്ചി). മക്കൾ: അഞ്ചു എലിസബത്ത് (യു.കെ), അന്ന ജിനു. മരുമക്കൾ: നൈജു, ആക്സിൻ