kalyan

ന്യൂ​ഡ​ൽ​ഹി​:​ ​അ​ടു​ത്ത​ ​ത​വ​ണ​ത്തെ​ ​സ​ന്തോ​ഷ് ​ട്രോ​ഫി​ ​നോ​ക്കൗ​ട്ട് ​റൗ​ണ്ട് ​മ​ത്സ​ര​ങ്ങ​ൾ​ക്ക് ​സൗ​ദി​ ​അ​റേ​ബ്യ​യി​ലെ​ ​ജി​ദ്ദ​യോ​ ​റി​യാ​ദൊ​ ​വേ​ദി​യാ​യേ​ക്കു​മെ​ന്ന് ​ഓ​ൾ​ ​ഇ​ന്ത്യ​ ​ഫു​ട്ബാ​ൾ​ ​ഫെ​ഡ​റേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​ക​ല്യാ​ൺ​ ​ചൗ​ബെ​ ​അ​റി​യി​ച്ചു.​ 2023​ലെ​ ​നോ​ക്കൗ​ട്ട് ​മ​ത്സ​ര​ങ്ങ​ൾ​ ​സൗ​ദി​യി​ൽ​ ​ന​ട​ത്താ​നു​ള്ള​ ​സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ​പ​ഠി​ക്കാ​നു​ള്ള​ ​ധാ​ര​ണാ​ ​പ​ത്ര​ത്തി​ൽ​ ​ഇ​രു​രാ​ജ്യ​ങ്ങ​ളി​ലേ​യും​ ​ഫെ​ഡ​റേ​ഷ​നു​ക​ൾ​ ​ഒ​പ്പു​വ​ച്ചു.​ ​ദ​മാ​മി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​കല്യാൺ​ ​ചൗ​ബേ,​ ​എ.​ഐ.​എ​ഫ്.​എ​ഫ് ​സെ​ക്ര​ട്ട​റി​ ​ജ​ന​റ​ൽ​ ​ഡോ.​ ​ഷാ​ജി​ ​പ്ര​ഭാ​ക​ര​ൻ,​ ​സൗ​ദി​ ​ഫു​ട്ബാ​ൾ​ ​ഫെ​ഡ​റേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​യാ​സ​ർ​ ​അ​ൽ​ ​മി​ശാ​ൽ‍,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഇ​ബ്രാ​ഹിം​ ​അ​ൽ​ ​കാ​സിം​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ 2023​ലെ​ ​നോ​ക്കൗ​ട്ട് ​മ​ത്സ​ര​ങ്ങ​ൾ​ ​ഫെ​ബ്രു​വ​രി​യി​ലാ​കും​ ​ന​ട​ക്കു​ക.