ukraine

കീവ് : കഴിഞ്ഞ മാസം പകുതി മുതൽ ആരംഭിച്ച രണ്ടാം ഘട്ട തിരിച്ചടി ഓപ്പറേഷൻ തുടരുന്നതായും ഇതുവരെ റഷ്യ കൈവശപ്പെടുത്തിയിരുന്ന 2,500 ചതുരശ്ര കിലോമീറ്റർ പ്രദേശം തങ്ങളുടെ സൈന്യം തിരിച്ചുപിടിച്ചെന്നും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. ഈ ആഴ്ച മാത്രം കിഴക്കൻ യുക്രെയിനിൽ 776 ചതുരശ്ര കിലോമീറ്റർ പ്രദേശവും ലുഹാൻസ്കിലെ ആറെണ്ണം ഉൾപ്പെടെ 29 ജനവാസ കേന്ദ്രങ്ങളും തിരിച്ചുപിടിച്ചെന്ന് സെലെൻസ്കി പറഞ്ഞു. യുക്രെയിന്റെ നാല് പ്രവിശ്യകൾ തങ്ങൾക്കൊപ്പം ചേർത്തെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചതിന് പിന്നാലെ ഈ മേഖലകൾ കേന്ദ്രീകരിച്ച് യുക്രെയിൻ മുന്നേറ്റം തുടരുകയാണ്. സെപ്തംബർ 6 മുതൽ 12 വരെ നടന്ന ആദ്യ ഘട്ടത്തിൽ 8,000 ചതുരശ്ര കിലോമീറ്റർ പ്രദേശം യുക്രെയിൻ തിരിച്ചുപിടിച്ചിരുന്നു.