nirmala-sitharaman

ചെന്നൈ: വഴിയോര കച്ചവടക്കാരിയിൽ നിന്ന് പച്ചക്കറി വാങ്ങുന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ്. ചെന്നൈ സന്ദർശനത്തിനിടെ മൈലാപ്പൂരിലെ പച്ചക്കറിക്കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന കേന്ദ്രമന്ത്രിയുടെ ദൃശ്യങ്ങൾ മന്ത്രിയുടെ ഓഫീസ് തന്നെയാണ് ട്വീറ്റ് ചെയ്തത്.

രാജ്യത്ത് വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം ഏറ്റവും കൂടുതൽ ബാധിച്ചവയിൽ ഒന്ന് പച്ചക്കറിയാണെന്നും അതിനാൽതന്നെ ഈ മേഖലയിൽ സർക്കാർ ഇടപെടൽ നടത്തുമെന്നും നിർമല സീതാരാമൻ മുൻപ് വ്യക്തമാക്കിയിരുന്നു. അതേസമയം, ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ മന്ത്രിയുടെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്.

മന്ത്രി മധുരക്കിഴങ്ങ്, പാവയ്ക്ക തുടങ്ങിയ പച്ചക്കറികൾ വാങ്ങുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്. വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിച്ച ഉള്ളിയും തക്കാളിയും കൂടി വാങ്ങൂവെന്നാണ് കൂടുതൽപ്പേരും പ്രതികരിച്ചിരിക്കുന്നത്. മന്ത്രി പച്ചക്കറി വാങ്ങുന്നുണ്ടെന്നും ഇനിയെങ്കിലും വിലക്കയറ്റത്തിനെക്കുറിച്ച് ഒരു മറുപടി ലഭിക്കുമെന്നും ഒരു ഉപഭോക്താവ് കമന്റ് ചെയ്തു.

ഇതിനിടെ മന്ത്രി പ്ളാസ്‌റ്റിക് കവറിൽ പച്ചക്കറി വാങ്ങിയതും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്. പ്ളാസ്റ്റിക് ബാഗ് ഉപയോഗിച്ചാൽ സാധാരണക്കാരിൽ നിന്ന് പിഴ ഈടാക്കും. എന്നാൽ ധനമന്ത്രി പ്രത്യക്ഷത്തിൽതന്നെ നിയമം ലംഘിക്കുന്നു. ചെന്നൈയിൽ പ്ളാസ്റ്റിക്കിന് നിരോധമുണ്ടെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടി. എന്നാൽ മന്ത്രി പച്ചക്കറി വാങ്ങിയിട്ട് പണം നൽകിയത് ഡിജിറ്റൽ ആയിട്ടാണോ ക്യാഷ് ആയിട്ടാണോ എന്നായിരുന്നു മറ്റ് ചിലർക്ക് സംശയം.

കേന്ദ്ര മന്ത്രിയുടെ പ്രവൃത്തിയെ അഭിനന്ദിച്ചും നിരവധിപ്പേർ രംഗത്തെത്തിയിട്ടുണ്ട്. എളിമയെന്നും, കടമ നിർവഹിക്കുന്നുവെന്നും തരത്തിൽ നിരവധി കമന്റുകളാണ് ദൃശ്യങ്ങൾക്ക് ലഭിക്കുന്നത്.

Some glimpses from Smt @nsitharaman's visit to Mylapore market in Chennai. https://t.co/GQiPiC5ui5 pic.twitter.com/fjuNVhfY8e

— NSitharamanOffice (@nsitharamanoffc) October 8, 2022

During her day-long visit to Chennai, Smt @nsitharaman made a halt at Mylapore market where she interacted with the vendors & local residents and also purchased vegetables. pic.twitter.com/emJlu81BRh

— NSitharamanOffice (@nsitharamanoffc) October 8, 2022