jj

ഉപ്പിന്റെ ഉപയോഗം ആരോഗ്യകരമായില്ലെങ്കിൽ പലതരം ഭീഷണികൾ ശരീരത്തിനുണ്ടാകാം. കുട്ടികളിൽപ്പോലും രക്തസമ്മർദ്ദം കണ്ടുവരുന്നുണ്ട്.

അത് പിന്നീട് ഹൃദയാരോഗ്യത്തിനും ഭീഷണിയാകുന്നു. വീട്ടിലുണ്ടാക്കുന്ന ആഹാരത്തിൽ ഉപ്പ് കുറവായിരിക്കുമ്പോഴും പുറമേനിന്ന് നാം കഴിക്കുന്ന പലതരം ആഹാരസാധനങ്ങൾ അമിതമായി ഉപ്പ് അടങ്ങിയിട്ടുള്ളവയാണ്. അച്ചാറുകൾ, സോസുകൾ, പാക്കറ്റ്,- പ്രോസസ്ഡ് ഭക്ഷണങ്ങൾ, ബേക്കറി പലഹാരങ്ങൾ, റെഡി മെയ്ഡ് അല്ലെങ്കിൽ റെഡി ടു മേക്ക് ഭക്ഷണസാധനങ്ങൾ, ചിലതരം മസാലകൾ എന്നിവയെല്ലാം ഉപ്പ് അമിതമായി അടങ്ങിയിട്ടുള്ളവയാണ്. ഇത്തരം ആഹാരസാധനങ്ങളുടെ പതിവായ ഉപയോഗം രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയിലേക്ക് നയിക്കും. അതിനാൽ കുട്ടികളുടെ മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെട്ട ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കരുത്. മാത്രമല്ല, വീട്ടിലുണ്ടാക്കുന്ന ആഹാരസാധനങ്ങളിൽ ഉപ്പ് പരമാവധി കുറച്ച് ഉപയോഗിക്കുക. കല്ലുപ്പ് വാങ്ങി ഉപ്പുനീരാക്കി സ്ഫടിക കുപ്പികളിൽ സൂക്ഷിച്ച് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.