
ഫഹദ് ഫാസിൽ, അപർണ ബാലമുരളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കന്നട സംവിധായകൻ പവൻ കുമാർ സംവിധാനം ചെയ്യുന്ന ധൂമം ചിത്രീകരണം ആരംഭിച്ചു.കെ.ജി.എഫ് നിർമ്മാതാക്കളായ ഹൊംബാലെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രമാണ്.മലയാളം തെലുങ്ക് , കന്നട, തമിഴ് ഭാഷകളിൽ എത്തുന്ന ധൂമത്തിൽ റോഷൻ മാത്യു ആണ് മറ്റൊരു താരം. ലൂസിയ, യൂ ടേൺ തുടങ്ങിയ കന്നട ചിത്രങ്ങളുടെ സംവിധായകനാണ് പവൻകുമാർ. ഛായാഗ്രഹണം പ്രീത ജയരാമൻ, പ്രൊഡക്ഷൻ ഡിസൈൻ അനീസ് നാടോടി. പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി. സുശീലൻ, പൂർണിമ രാമസ്വാമിയാണ് കോസ്റ്റ്യും. ഹൊംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരശന്ദുർ ആണ് നിർമ്മാണം.