fire

തിരുവനന്തപുരം: നഗരമദ്ധ്യത്തിൽ വെള‌ളയമ്പലം ജംഗ്‌ഷനിലുള‌ള ഹോട്ടലിൽ തീപിടുത്തം. ആളപായമില്ല. വെള‌ളയമ്പലം-ശാസ്‌തമംഗലം റോഡിലെ സൽവാ ഡൈൻ എന്ന റെസ്‌റ്റോറന്റിലാണ് തീപിടിച്ചത്. വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. ഹോട്ടലിലെ അടുക്കളയിൽ തന്തൂരി അടുപ്പിൽ നിന്നാണ് തീ പടർന്നതെന്ന് കരുതുന്നു. ഉടൻതന്നെ മുകളിലത്തെ നിലയിലേക്കും തീ പടർന്നിരുന്നു.

തീ പടരുന്നത് കണ്ട ഉടൻ ഭക്ഷണം കഴിക്കാനെത്തിയവരെ സ്ഥലത്ത്നിന്നും ഒഴിപ്പിച്ചു. ചെങ്കൽചൂളയിൽ നിന്നുമടക്കം അഗ്നിരക്ഷ സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീകെടുത്തിയതോടെ വലിയ അപകടം ഒഴിവായി.