
ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് ഇരട്ടക്കുട്ടികൾ. നയൻതാര അമ്മയായ വിവരം ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇരട്ട ആൺകുഞ്ഞുങ്ങളാണ് ഇവർക്ക് ജനിച്ചത്. നയൻതാര അമ്മയാകാൻ പോകുന്നെന്ന സൂചനകൾ നേരത്തെ താരദമ്പതികൾ ട്വീറ്റിലൂടെ സൂചിപ്പിച്ചിരുന്നു. ഉയിർ, ഉലഗം എന്നാണ് കുട്ടികളുടെ പേരുകൾ എന്നാണ് വിഘ്നേഷിന്റെ ട്വീറ്റിൽ നിന്ന് ലഭിക്കുന്ന സൂചന.
ഞാനും നയൻസും അമ്മയും അച്ഛനുമായി. ഇരട്ട ആൺകുഞ്ഞുങ്ങളാൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.
ഇരട്ട കുഞ്ഞുങ്ങൾ. ഞങ്ങളുടെയും പൂർവികരുടെയും എല്ലാ പ്രാർത്ഥനകളും, പൂർവ്വികരുടെ അനുഗ്രഹങ്ങളും ഇരട്ടകുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു. നിങ്ങലുടെ എല്ലാ പ്രാർത്ഥനകളും വേണം. ഉയിരും ഉലകവും. വിഘ്നേഷ് ശിവൻ കുറിച്ചു.
Nayan & Me have become Amma & Appa❤️
— Vignesh Shivan (@VigneshShivN) October 9, 2022
We are blessed with
twin baby Boys❤️❤️
All Our prayers,our ancestors’ blessings combined wit all the good manifestations made, have come 2gethr in the form Of 2 blessed babies for us❤️😇
Need all ur blessings for our
Uyir😇❤️& Ulagam😇❤️ pic.twitter.com/G3NWvVTwo9
ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് നയൻതാര വിവാഹിതയായത്. സംവിധായകൻ വിഘ്‌നേശ് ശിവനെയാണ് നടി ജീവിത പങ്കാളി ആക്കിയത്. ഏറെ നാൾ നീണ്ട പ്രണയത്തിനാെടുവിലായിരുന്നു വിവാഹം. നയൻതാര അഭിനയിച്ച നാനും റൗഡി താൻ എന്ന സിനിമയുടെ സംവിധായകൻ ആയിരുന്നു ഇദ്ദേഹം . മഹാബലിപുരത്ത് വെച്ച് ആഘോഷ പൂർണമായാണ് നയൻതാര വിഘ്നേശ് ശിവൻ വിവാഹം നടന്നത്. വിവാഹ ശേഷം സിനിമകളിലുടെ തിരക്കുകളിലേക്ക് നീങ്ങിയ നയൻസ് ഇനി ഒരു ഇടവേള എടുക്കാൻ പോവുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നേരത്തെ വാടക ഗർഭപാത്രത്തിലൂടെ നയനും വിഘ്‌നേശും കുഞ്ഞിനെ സ്വീകരിക്കാൻ പോവുകയാണെന്ന് റിപ്പോർട്ടുകൾ വന്നപ്പോഴും താരദമ്പതികൾ പ്രതികരിച്ചിരുന്നില്ല. 37 കാരിയായ നയൻതാരയുടെ ഷാരൂഖ് ഖാനൊപ്പം എത്തുന്ന ജവാൻ, മലയാളത്തിൽ പൃഥിരാജിനൊപ്പം എത്തുന്ന ഗോൾഡ് എന്നീ സിനിമകളാണ് റിലീസ് ചെയ്യാനിരിക്കുന്നത്.