monster-trailer

പുലിമുരുകന് ശേഷം മോഹൻലാലിനെ നായകനാക്കി ബ്ളോക്ക്ബസ്റ്റർ സംവിധായകനായ വൈശാഖ് സംവിധാനം ചെയ്യുന്ന 'മോൺസ്റ്റർ' എന്ന ചിത്രത്തിന്റെ ട്രെയിലർ ഇന്ന് പുറത്തിറങ്ങിയിരുന്നു. പുലിമുരുകൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ സർവ്വകാല കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ വൈശാഖ് -മോഹൻലാൽ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു എന്ന പ്രഖ്യാപനമുണ്ടായപ്പോൾ തന്നെ സിനിമ പ്രേമികൾ വലിയ ആവേശത്തിൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായുള്ള കാത്തിരിപ്പിലായിരുന്നു. ആ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ടെത്തിച്ചേർന്ന ട്രെയിലർ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തതോടെ മണിക്കൂറുകൾക്കുള്ളിൽ തന്നെ യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.

ഒരു മിസ്റ്ററി ഇൻവസ്റ്റിഗേഷൻ സ്റ്റോറിയുടെ പ്രതീതി നൽകുന്ന ട്രെയിലറിലെ മോഹൻലാലിന്റെ 'ലക്കി സിംഗ്' എന്ന കഥാപാത്രത്തിന്റെ പഞ്ചാബി ലുക്കും ഡയലോഗുമെല്ലാം കണ്ടവർക്കെല്ലാം നന്നേ ബോധിച്ചതോടെ എട്ട് മണിക്കൂർ കൊണ്ട് ട്രെൻഡിംഗിൽ ഒന്നാമതെത്തിയ ട്രെയിലർ, ഒരു മില്ല്യൺ കാഴ്ചക്കാരുമായി സോഷ്യൽ മീഡിയയിലെ തന്നെ മോൺസ്റ്റർ ആയി മാറി. വൈശാഖിന്റെ മാസ് മേക്കിംഗിൽ ചിത്രം തിയേറ്ററിൽ കാണാനുള്ള പ്രതീക്ഷ ട്രെയിലർ റിലീസോടെ പതിന്മടങ്ങ് വർധിച്ചതായാണ് ആരാധകരുടെ അഭിപ്രായം.

സിദ്ദിഖ്, ഗണേഷ് കുമാർ, സുദേവ് നായർ, ലെന, ഹണി റോസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് മലയാളികൾക്ക് പുലിമുരുകൻ സമ്മാനിച്ച ഉദയകൃഷ്ണയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സതീഷ് കുറുപ്പും സംഗീത സംവിധാനം ദീപക് ദേവുമാണ്,എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്,വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്,