
മെക്സിക്കോ സിറ്റി : മെക്സിക്കോയിൽ തെക്കൻ സംസ്ഥാനമായ ചിയാപാസിൽ സെക്കൻഡറി സ്‌കൂളിൽ 57 വിദ്യാർത്ഥികൾക്ക് വിഷബാധയേറ്റു. ബോധരഹിതരായ കുട്ടികളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. വിഷബാധയുടെ കാരണം വ്യക്തമല്ല.
ഭക്ഷണത്തിൽ നിന്നോ വെള്ളത്തിൽ നിന്നോ ആകാം വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാർത്ഥികളിൽ നടത്തിയ പരിശോധയിൽ കൊക്കെയ്‌ൻ സാന്നിദ്ധ്യം കണ്ടെത്തിയെന്ന തരത്തിൽ പ്രചാരണമുണ്ടെങ്കിലും അധികൃതർ ഇതിനോട് പ്രതികരിച്ചിട്ടില്ല.