post-office

കാസർകോട്‌:ഒന്നര ലക്ഷത്തോളം ഗ്രാമീണ പോസ്റ്റ് ഓഫീസുകളിലെ തപാൽ ജീവനക്കാരോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന്‌ എൻ.എഫ്‌.പി.ഇ, ജി.ഡി.എസ്‌ അഖിലേന്ത്യാ സമ്മേളനം ആവശ്യപ്പെട്ടു.

ജി.ഡി.എസ് ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, ജി.ഡി.എസ് ഉദ്യോഗക്കയറ്റത്തിനുള്ള പരീക്ഷ എഴുതാൻ കന്നഡ, തമിഴ്‌ ഭാഷക്കാർക്കും അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങളുമായി 20 ന് രാജ്യവ്യാപകമായി ഡിവിഷൻ സൂപ്രണ്ട്‌ ഓഫീസിന്‌ മുന്നിൽ ധർണ നടത്തും. നവംബർ അവസാനം ചീഫ് പി.എം.ജി ഓഫീസുകൾക്ക് മുമ്പിൽ സത്യാഗ്രഹവും നടത്തും.

ജനറൽ സെക്രട്ടറി പാണ്ഡുരംഗ റാവു റിപ്പോർട്ടും ട്രഷറർ എം കുമാരൻ നമ്പ്യാർ കണക്കും അവതരിപ്പിച്ചു. എൻ.എഫ്‌.പി.ഇ സെക്രട്ടറി ജനറൽ ജനാർദൻ മജുംദാർ സംസാരിച്ചു. വീരേന്ദർ ശർമ്മ അദ്ധ്യക്ഷനായി. വിരമിക്കുന്ന ട്രഷറർ എം. കുമാരൻ നമ്പ്യാർ, ഡപ്യൂട്ടി ജനറൽ സെക്രട്ടറി ധനരാജ്‌, കെ. ജാനകി പാലക്കാട്‌ എന്നിവർക്ക്‌ യാത്രയയപ്പ്‌ നൽകി.

വീരേന്ദർ ശർമ്മ പ്രസിഡന്റ്‌,

തപൻ ഭൗമിക്ക്‌ സെക്രട്ടറി

എൻ.എഫ്‌.പി.ഇ ജി.ഡി.എസ്‌ അഖിലേന്ത്യാ പ്രസിഡന്റായി വീരേന്ദർ ശർമ്മയേയും (ഹിമാചൽ പ്രദേശ്‌), സെക്രട്ടറിയായി തപൻ ഭൗമിക്കിനേയും (ബംഗാൾ) തിരഞ്ഞെടുത്തു. കെ. ഗോപാലകൃഷ്‌ണൻ നായരാണ്‌ (കൊല്ലം) ട്രഷറർ. സാലി ജോർജ്‌ കൊല്ലം (വൈസ്‌ പ്രസിഡന്റ്‌), കെ. ഭവിത കോഴിക്കോട്‌ (മഹിളാ കമ്മിറ്റി കൺവീനർ), എ. ലക്ഷ്‌മി മഞ്ചേരി (മഹിളാ കേന്ദ്രകമ്മിറ്റിയംഗം) എന്നിവരെയും തിരഞ്ഞെടുത്തു.