flipkart-iphone

വിലകൂടിയ ഫോണുകൾ ഫ്ളിപ്പ്കാർട്ട് വഴി ഓർഡർ ചെയ്തവർക്ക് ഇഷ്ടിക കഷണവും സോപ്പ് പെട്ടിയുമെല്ലാം പകരമായി കിട്ടിയ സംഭവങ്ങൾ ഇന്ത്യയൊട്ടാകെ സംഭവിച്ചിട്ടുണ്ട്. ഇതിനെ കുറിച്ചുള്ള ചിത്രങ്ങളും വാർത്തകളും കാണാത്തവർ ചുരുക്കമായിരിക്കും. പണം മുടക്കി വിലപിടിപ്പുള്ല ഓർഡറുകൾ നടത്തുന്ന ഉപഭോക്താക്കൾ പകൽവെളിച്ചത്തിൽ പറ്റിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നത് ഓൺലൈൻ വിപണനത്തിലെ വമ്പൻമാരായ തങ്ങളുടെ പ്രതിഛായയ്ക്ക് മങ്ങലേൽപ്പിക്കും എന്ന ഘട്ടമായപ്പോൾ ഫോണുകൾ ഡെലിവറി സമയത്ത് തുറന്ന് നോക്കി പരിശോധിച്ച് ഉറപ്പ് വരുത്താവുന്ന പുതിയ സംവിധാനം തന്നെ ഫ്ളിപ്പ്ക്കാർട്ട് അവതരിപ്പിച്ചു. എന്നാൽ ഇത്തവണ ഒരു ഐഫോൺ ഡെലിവറി ചെയ്തതിന് പിന്നാലെ വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് ഫ്ളിപ്പ്കാർട്ട്.

പതിവിന് വിപരീതമായി ഇത്തവണ ഐഫോൺ ഓർഡർ ചെയ്തയാൾക്ക് ഫോൺ സുരക്ഷിതമായി തന്നെ ഫ്ളിപ്പ്കാർട്ട് ഡെലിവറി ചെയ്തു. എന്നിട്ടും ഫ്ളിപ്പ്കാർട്ടും കൂട്ടത്തിൽ ആപ്പിളും സോഷ്യൽ മീഡിയയിൽ ട്രോളൻമാരുടെ ഇരയായി മാറി. കാരണം രസകരമാണ്. അശ്വിന്‍ ഹെഗ്ഡെ എന്ന യുവാവ് ഐഫോൺ 13ന് ഓ‌ർ‌ഡർ നൽകി എന്നാൽ ഫ്ളിപ്പ്കാർട്ട് തന്റെ ഉപഭോക്താവിന് എത്തിച്ച് നൽകിയതോ പുതുപുത്തൻ ഐഫോൺ 14. തനിക്ക് ലഭിച്ച ഫോണിന്റെ ബോക്സ് പൊട്ടിച്ച ശേഷം അമ്പരന്ന യുവാവ് വിഷയം ട്വിറ്റർ അക്കൗണ്ട് വഴി പങ്കുവെച്ചതോടെയാണ് കാര്യം പുറംലോകമറിയുന്നത്. ഫ്ളിപ്പ്കാർട്ടിൽ നിന്നുള്ള ഓർഡറിന്റെ വിവരങ്ങളും ലഭിച്ച ഫോണിന്റെ ചിത്രവുമടക്കമുള്ള ട്വീറ്റ് ഉടനടി തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറി.

അതോടൊപ്പം ട്വീറ്റ് ഷെയർ ചെയ്ത് പലരും തങ്ങളുടെ രസകരമായ അഭിപ്രായങ്ങളുെ പങ്കുവെയ്ക്കാൻ തുടങ്ങി. ഐഫോണിന്റെ വിലക്കൂടുതൽ കാരണം എന്തായാലും ഓർഡർ ചെയ്‌തതിന് പകരം വേറൊന്നുമല്ലാതെ ഐഫോൺ തന്നെ ലഭിച്ചല്ലോ എന്നായിരുന്നു ചിലരുടെ കമന്റ്. ഐഫോണിന്റെ 13ഉം 14 ഉം മോഡലുകൾ തമ്മിൽ വിലവ്യത്യാസമല്ലാതെ തമ്മിൽ വേർതിരിച്ചറിയാൻ വേറെയൊന്നുമില്ലെന്നും അത് കൊണ്ടാണ് ഫോണുകൾ തമ്മിൽ മാറിപ്പോയതെന്നുമടക്കം കിട്ടിയ അവസരത്തിൽ ആപ്പിളിനെ കളിയാക്കിക്കൊണ്ടുള്ള കമന്റുകളും ഇത്തരത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

One of my follower ordered iPhone 13 from Flipkart but he recieved iPhone 14 instead of 13 😂 pic.twitter.com/FDxi0H0szJ

— Ashwin Hegde (@DigitalSphereT) October 4, 2022

Is that Flipkart's way of saying that both the phones are almost identical ? 🫣 https://t.co/1SzcrU5Ygs

— Jitendra Soni (@jdsoni7) October 7, 2022