
കൊച്ചി: ഇലക്ട്രിക് ശ്രേണിയിൽ ഹ്യുണ്ടായ് പരിചയപ്പെടുത്തുന്ന പുത്തൻ അവതാരമായ അയോണിക് 6 അവകാശപ്പെടുന്നത് ഉഗ്രൻ റേഞ്ച്. ബാറ്ററി ഫുൾചാർജ് ചെയ്താൽ 614 കിലോമീറ്റർ വരെ പോകാമെന്ന് ഹ്യുണ്ടായ് പറയുന്നു. വിപണിയിലെത്തന്നെ ഏറ്റവും ഊർജക്ഷമതയുള്ള ഇലക്ട്രിക് കാർ ആയിരിക്കും അയോണിക് 6 എന്നും ഹ്യുണ്ടായ് പറയുന്നു.
ഈ ഓൾ ഇലക്ട്രിക് കാർ ഈവർഷം യൂറോപ്പ്യൻ വിപണിയിലാണ് ആദ്യമെത്തുക. അടുത്തവർഷം വടക്കേ അമേരിക്കയിലും സാന്നിദ്ധ്യമറിയിക്കും. തുടർന്നാകും ഇന്ത്യയിലുൾപ്പെടെ എത്തുക. 18 മിനിട്ടുകൊണ്ട് 80 ശതമാനം ചാർജ് ചെയ്യാവുന്ന അൾട്രാഫാസ്റ്റ് ചാർജിംഗ് സൗകര്യം അയോണിക് 6ന്റെ സവിശേഷതയാണ്.