കോഴിക്കോട്: കാന്തപുരം എ.പി.അബൂബക്കർ മുസ്‌ല്യാരെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർകസ് നോളജ് സിറ്റിയിൽ നടന്ന യോഗത്തിനുശേഷം കാരന്തൂർ മർകസിൽ എത്തിയപ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആരോഗ്യസ്ഥിതിയിൽ കുഴപ്പമൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.