
കൊട്ടാരക്കര: നിക്ഷേപകർക്ക് പണം തിരികെ നൽകാതെ മുങ്ങിയ കേച്ചേരി ചിട്ടിഫണ്ട് ഉടമ വേണുഗോപാലിനെ നിക്ഷേപകർ പിടികൂടി പൊലീസിന് കൈമാറി. താമരക്കുടിയിലെ ഒരു വീട്ടിൽ നിന്നാണ് വേണുഗോപാലിനെ പിടികൂടിയത്. കൊട്ടാരക്കര സി.ഐയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റീജിയണൽ മാനേജർ ഉൾപ്പടെ നാലുപേരെയും അറസ്റ്റ് ചെയ്തു. ഇവർ എത്തിയ വാഹനവും അതിലുണ്ടായിരുന്ന കാൽ ലക്ഷം രൂപയും രേഖകളും മദ്യവും പൊലീസ് പിടിച്ചെടുത്തു. കൊട്ടാരക്കര, കുന്നിക്കോട്, പുനലൂർ, പത്തനാപുരം, ഏനാത്ത്, പൂയപ്പള്ളി സ്റ്റേഷനുകളിൽ വേണുഗോപാലിനും സ്ഥാപനത്തിനുമെതിരെ നിരവധി പരാതികളുണ്ട്.