
ന്യൂഡൽഹി : കനത്ത മഴയിൽ ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് നാലുവയസുകാരി ഉൾപ്പെടെ മൂന്നുപേർ മരിച്ചു. നാലുപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. പത്തുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി ലഹോരി ഗേറ്റിൽ രാത്രി 7.30ഓടെയാണ് അപകടം ഉണ്ടായത്. അഞ്ചു ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.
ഡൽഹിയിൽ ഉച്ച മുതൽ കനത്ത മഴ പെയ്യുകയാണ്. ജനങ്ങൾക്ക് പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു, അതിനിടയിലാണ് അപകടം ഉണ്ടായത്.