
ലാഗോസ്: നൈജീരിയയിൽ ബോട്ട് മറിഞ്ഞ് 76 പേർ മരിച്ചു. അനമ്പ്ര സംസ്ഥാനത്തെ നൈജർ നദിയിലുണ്ടായ പ്രളയത്തിനിടെയാണ് ബോട്ട് മറിഞ്ഞത്. എൺപത്തിയഞ്ച് പേർ ബോട്ടിലുണ്ടായിരുന്നുവെന്ന് പ്രസിഡന്റ് മുഹമ്മദ് ബുഹാരി അറിയിച്ചു.
'ഒഗ്ബറു മേഖലയിൽ വെള്ളപ്പൊക്കത്തിനിടെ എൺപത്തിയഞ്ചുപേരുമായി പോയ ബോട്ട് മറിഞ്ഞു. മരണസംഖ്യ 76 ആയി. ദുരിതബാധിതർക്ക് അടിയന്തര സഹായം നൽകാൻ രക്ഷാപ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്.'- പ്രസിഡന്റ് മുഹമ്മദ് ബുഹാരി പറഞ്ഞു. ദുരിത ബാധിതർക്ക് സഹായം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജലനിരപ്പ് ഉയരുന്നത് രക്ഷാപ്രവർത്തനത്തിന് തടസമാകുന്നതായി നാഷണൽ എമർജൻസി മാനേജ്‌മെന്റ് എജൻസി ( എൻ ഇ എം എ) അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്ററുകൾ നൽകണമെന്ന് നൈജീരിയൻ വ്യോമസേനയോട് എൻ ഇ എം എ അഭ്യർത്ഥിച്ചു.