
കഴിഞ്ഞ ദിവസമാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്കും സംവിധായകൻ വിഗ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ പിറന്നത്. താനും നയൻതാരയും ആൺകുട്ടികളുടെ അപ്പനും അമ്മയുമായ വിവരം വിഗ്നേഷ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
തങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടെയും ആശീർവാദം വേണമെന്ന് പറഞ്ഞുകൊണ്ട് പൊന്നോമനകളുടെ ചിത്രങ്ങളും വിഗ്നേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. കുഞ്ഞുങ്ങളുടെ കാലുകൾക്ക് മുത്തം നൽകുന്ന നയൻതാരയും വിഗ്നേഷുമാണ് ചിത്രത്തിലുള്ളത്.
Nayan & Me have become Amma & Appa❤️
— Vignesh Shivan (@VigneshShivN) October 9, 2022
We are blessed with
twin baby Boys❤️❤️
All Our prayers,our ancestors’ blessings combined wit all the good manifestations made, have come 2gethr in the form Of 2 blessed babies for us❤️😇
Need all ur blessings for our
Uyir😇❤️& Ulagam😇❤️ pic.twitter.com/G3NWvVTwo9
ആശംസയ്ക്കും ആശീർവാദത്തിനും പകരം സദാചാര ആങ്ങളമാരുടെ ചില ചോദ്യങ്ങളും വിമർശനങ്ങളുമാണ് താരദമ്പതികളെ തേടിയെത്തിയത്. 'കല്യാണം കഴിഞ്ഞിട്ട് വെറും നാല് മാസമല്ലേ ആയുള്ളൂ, പിന്നെങ്ങനെ ഇരട്ടക്കുട്ടികൾ ജനിച്ചു'എന്നാണ് മിക്കവരുടെയും ചോദ്യം.
ഏഴുവർഷത്തെ പ്രണയത്തിന് ശേഷം ജൂൺ ഒൻപതിനായിരുന്നു നയൻതാരയും വിഗ്നേഷും വിവാഹിതരായത്. കുട്ടികളുടെ ചിത്രം കണ്ടയുടൻ വിവാഹ തീയതിവരെ തപ്പിപ്പോയി, കണക്കുകൂട്ടി കമന്റിടാൻ മത്സരിക്കുന്നവരോട് താരദമ്പതികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സമാനരീതിയിലുള്ള ചോദ്യങ്ങളും വിമർശനങ്ങളും ഇതിനുമുൻപും സോഷ്യൽ മീഡിയയിൽ നിന്ന് ഉയർന്നിട്ടുണ്ട്. ആലിയ ഭട്ട് ഗർഭിണിയാണെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ അവരുടെ കല്യാണ ഫോട്ടോ തപ്പിയെടുത്ത് വയറിന്റെ വലിപ്പം നോക്കി, വിവാഹത്തിന് മുൻപേ ഗർഭം ധരിച്ചുവെന്ന് പറഞ്ഞവരുമുണ്ട്. നയൻതാരയും ആലിയയുമൊക്കെ അവർക്ക് ഇഷ്ടമുള്ളപ്പോൾ ഗർഭം ധരിക്കട്ടെ, അവർക്ക് അല്ലെങ്കിൽ അവരുടെ കുടുംബത്തിനില്ലാത്ത പ്രശ്നം എന്തിനാണ് സോഷ്യൽ മീഡിയ്‌ക്ക്?
View this post on Instagram A post shared by Vignesh Shivan (@wikkiofficial)
ഇതിനിടയിൽ വാടക ഗർഭധാരണത്തിലൂടെയാണ് നയൻതാരയ്‌ക്ക് കുഞ്ഞുങ്ങൾ ജനിച്ചതെന്ന രീതിയിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതോടെ വിമർശനം അതിന്റെ പേരിലായി. 'പ്രസവിച്ചത് ആരാണ്?, അവരുടെ പേര് വെളിപ്പെടുത്തൂ, അവരാണ് അമ്മ?', 'പ്രസവിക്കാതെ നീ എങ്ങനെ അമ്മയാകും', 'സൗന്ദര്യം പോകുമെന്ന് ഓർത്താണോ പ്രസവിക്കാത്തത്' തുടങ്ങി നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
മുപ്പത്തിയഞ്ച് വയസിലേറെയുള്ള ഒരു സ്ത്രീയെ സംബന്ധിച്ച് ഗർഭധാരണം ഏറെ സങ്കീർണ നിറഞ്ഞതാണെന്ന് ഓർക്കണം. എന്നിട്ട് മുപ്പത്തിയഞ്ച് വയസിന് മുകളിൽ പ്രായമുള്ളവർ പ്രസവിക്കുന്നില്ലേ എന്ന് ചോദിക്കുന്നവരോട്, ഗർഭധാരണം, പ്രസവം എന്നൊക്കെ പറയുന്നത് ഒരോരുത്തരുടെയും ഇഷ്ടമാണ്.
പ്രിയങ്ക ചോപ്ര - നിക് ജൊനാസ്, അമീർഖാൻ - കിരൺ റാവു, ഷാരൂഖ് ഖാൻ - ഗൗരി ഖാൻ ദമ്പതികളടക്കം നിരവധി പേർക്ക് വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങളുണ്ടായിട്ടുണ്ട്. ഇവരൊക്കെ നയൻതാരയും വിക്കിയും ഇന്ന് നേരിടുന്ന വിമർശനങ്ങൾ നേരത്തെ നേരിട്ടവരാണ്. ഇത്തരത്തിൽ എന്തിനാണ് മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറുന്നത്. അതൊക്കെ അവരുടെ സ്വകാര്യതയാണ് എന്ന് ചിന്തിക്കാനുള്ള ശേഷി ഇല്ലാതെ പോകുന്നത് എന്തുകൊണ്ടാണ്.
എന്തുകൊണ്ട് വാടക ഗർഭധാരണം സ്വീകരിക്കുന്നു?
ഗർഭാശയ തകരാറുകളടക്കമുള്ള പല കാരണങ്ങൾ കൊണ്ട് കുഞ്ഞുങ്ങളെ ഗർഭം ധരിക്കാൻ കഴിയാത്ത സ്ത്രീകൾക്ക് സ്വന്തം രക്തത്തിലുള്ള കുഞ്ഞിനെ തന്നെ ലഭിക്കുന്നുവെന്നതാണ് വാടക ഗർഭധാരണത്തിന് പ്രചാരം കൂടാൻ കാരണം.
ഗർഭപാത്രത്തിന്റെ ഉടമയായ സ്ത്രീയുമായി കുഞ്ഞിന് ജൈവിക ബന്ധം ഇല്ല. ഇത്തരം അമ്മമാരെ ഗർഭവാഹകർ എന്നാണ് വിളിക്കുന്നത്. ദമ്പതികളുടെ ബീജവും അണ്ഡവും ടെസ്റ്റ്യൂബിൽ വെച്ച് ബീജ സങ്കലനം നടത്തിയാണ് ഭ്രൂണം സൃഷ്ടിക്കുന്നത്. തുടർന്ന് ഭ്രൂണത്തെ വാടക ഗർഭപാത്രത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.