nurse

തിരുവനന്തപുരം : കൊവിഡിന് ശേഷം കേരളത്തിലെ നഴ്സുമാർ കൂട്ടത്തോടെ വൻ ശമ്പളവും ഉയർന്ന ജീവിത നിലവാരവും തേടി യൂറോപ്പിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും പോകുന്നത് സർക്കാർ,​ സ്വകാര്യ ആശുപത്രികളെ വിഷമസന്ധിയിലാക്കുന്നു. വിദേശത്ത് മൂന്ന് ലക്ഷം രൂപ വരെയാണ് നഴ്സുമാരുടെ ശമ്പളം. ഒൻപത് മാസത്തിനിടെ 23,​000 നഴ്സുമാർ പോയി. ഡിസംബറോടെ 35,​000 ആകും. ഇതോടെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നഴ്സുമാരുടെ ക്ഷാമം രൂക്ഷമാകുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. മുൻപ് വർഷം പരമാവധി 15,​000 നഴ്സുമാരാണ് വിദേശത്തേക്ക് പോയിരുന്നത്. സന്ദർശക വിസയിൽ പോയി ജോലി നേടുന്നവരാണ് ഏറെയും. തിരുവനന്തപുരത്തെ കേന്ദ്രസർക്കാർ സ്ഥാപനമായ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ നഴ്സ് ജോലി രാജി വച്ച് അമേരിക്കയിലേക്ക് പോയി. ക്ഷാമം രൂക്ഷമായതോടെ, കൊല്ലത്തെ സ്വകാര്യ ആശുപത്രി 35,​000 രൂപ അടിസ്ഥാന ശമ്പളം വാഗ്ദാനം ചെയ്ത് നഴ്സുമാരെ വിളിച്ചിട്ടുണ്ട്.

നഴ്സിംഗ് പഠനം വ്യാപകമാക്കണം

സർക്കാർ,​ സ്വകാര്യ മേഖലയിൽ ജനറൽ,​ ബി.എസ്‌സി നഴ്സിംഗ് പഠനം വ്യാപകമാക്കിയില്ലെങ്കിൽ രണ്ടു വർഷത്തിനുള്ളിൽ നഴ്സുമാരില്ലാതെ ആശുപത്രികൾ പൂട്ടേണ്ടി വരുമെന്ന് ഐ.എം.എ തിരുവനന്തപുരം മുൻ പ്രസിഡന്റ് ഡോ.ജോൺ പണിക്കർ ചൂണ്ടിക്കാട്ടുന്നു.

ജനറൽ,​ ബി.എസ്‌സി നഴ്സിംഗ് പഠിച്ചവർക്ക് പ്രവൃത്തി പരിചയമില്ലെങ്കിലും വിദേശത്ത് തൊഴിലവസരമുണ്ട്. പരിചാരകൻ (കെയർ ഗിവർ)​ എന്ന തസ്തികയിലാണ് റിക്രൂട്ട് ചെയ്യുന്നത്. ഇംഗ്ലീഷ് പരിജ്ഞാനത്തിനുള്ള ഐ.ഇ.എൽ.ടി.എസ് പോലുള്ള യോഗ്യതാ പരീക്ഷകളും പല രാജ്യങ്ങളും ഒഴിവാക്കിത്തുടങ്ങി. ജോലി ലഭിക്കുന്ന രാജ്യത്തെ പരീക്ഷകൾ പാസാവുകയും അവിടെ പ്രവ‌ൃത്തി പരിചയം നേടുകയും ചെയ്യുന്നവ‌ക്ക് ഇവിടത്തേതിന്റെ ഇരട്ടി ശമ്പളത്തിൽ സ്റ്റാഫ് നഴ്സാകാം.

സർക്കാരിന്റെ നോർക്ക,​ ഒഡെപെക് തുടങ്ങിയ ഏജൻസികളിലൂടെ എത്തുന്ന അവസരങ്ങളും നിരവധിയാണ്. നഴ്സുമാരെ കൊണ്ടുപോകാൻ ജപ്പാനും ജർമ്മനിയും സംസ്ഥാന സർക്കാരുമായി കൈകോർത്തിട്ടുമുണ്ട്. ഇറ്റലി,​ ഹോളണ്ട്,​ ഇസ്രയേൽ,​ മാൾട്ട തുടങ്ങിയ രാജ്യങ്ങളും കേരളത്തിലെ നഴ്സുമാരെ വിളിക്കുന്നു.

കേരളത്തിൽ നിലവിൽ സ്വകാര്യ മേഖലയിൽ 6,​000-7,​0​00 നഴ്സുമാർക്കാണ് അവസരം. പഠിച്ചിറങ്ങുന്നവരിലേറെയും വിദേശത്തേക്ക് പോകുന്നതിനാൽ നഴ്സുമാരുടെ ക്ഷാമം നികത്താനാവുന്നില്ല. ബി.എസ്‌സി നഴ്സിംഗ് വന്നതോടെ, പഠിതാക്കൾ കുറഞ്ഞ ജനറൽ നഴ്സിംഗ് കോഴ്സ് വ്യാപകമാക്കണമെന്നാണ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്. സർക്കാർ മേഖലയിൽ താലൂക്കാശുപത്രികളിലും സ്വകാര്യമേഖലയിൽ 30-50കിടക്കകളുള്ള ആശുപത്രികളിലും നഴ്സിംഗ് കോഴ്സ് തുടങ്ങണം.

കേരളത്തിലെ സ്ഥിതി

വർഷം പഠിച്ചിറങ്ങുന്നവർ ........9841

(സർക്കാർ സ്വകാര്യമേഖലകളിൽ)​

ബി.എസ്‌സി നഴ്സുമാർ....................6930

ജനറൽ നഴ്സുമാർ............................2911

ആകെ പഠനകേന്ദ്രങ്ങൾ ....................259

നഴ്സിംഗ് കോളേജുകൾ.....................130

നഴ്സിംഗ് സ്‌കൂളുകൾ.........................129

ആ​ക​ർ​ഷ​ണ​ത്തി​ന് പി​ന്നിൽ

1,​ ​ഉ​യ​ർ​ന്ന​ ​ശ​മ്പ​ളം
2,​ ​ലോ​ണെ​ടു​ത്ത് ​പ​ഠി​ക്കു​ന്ന​വ​ർ​ക്ക് ​അ​നാ​യാ​സം​ ​അ​ട​യ്ക്കാം
3,​ ​ജോ​ലി​യോ​ടൊ​പ്പം​ ​തു​ട​ർ​പ​ഠ​ന​ ​സാ​ദ്ധ്യത
4,​ ​വി​വാ​ഹം​ ​ക​ഴി​ഞ്ഞ​വ​ർ​ക്ക് ​കു​ടും​ബ​ത്തോ​ടെ​ ​സ്ഥി​ര​ ​താ​മ​സ​ത്തി​നു​ള്ള​ ​അ​വ​സ​രം
(​പ​ല​ ​രാ​ജ്യ​ങ്ങ​ളും​ ​സി​റ്റി​സ​ൺ​ഷി​പ്പ് ​ന​ൽ​കു​ന്നു​ണ്ട്)
5,​ ​മെ​ച്ച​പ്പെ​ട്ട​ ​സാ​മൂ​ഹ്യ,​​​ ​സാ​മ്പ​ത്തി​ക​ ​ജീ​വി​ത​ ​നി​ല​വാ​രം

'നഴ്സുമാരുടെ വലിയ ക്ഷാമമാണ് വരുന്നത്. അടിയന്തരമായി

കൂടുതൽ പേരെ സജ്ജരാക്കണം.'

-ഡോ.ദേവിൻ പ്രഭാകർ

വൈസ് പ്രസിഡന്റ്,​

ക്വാളിഫൈ‌ഡ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ