
കുറ്റ്യാടി : രണ്ട് മിനുട്ട് ഒരു സെക്കന്റ് കൊണ്ട് സ്വന്തമായി മേക്കപ്പ് ഇട്ട് ഇന്ത്യാബുക്ക് ഓഫ് റെക്കാർഡും, ഏഷ്യാബുക്ക് ഓഫ് റെക്കാർഡും സ്വന്തമാക്കി പത്തൊമ്പതുകാരി കേളോത്ത് റാനിയ റഷീദ്. ചെറുപ്പത്തിലെ മേയ്ക്ക്അപ്പ് ചെയ്യുന്നതിൽ മകൾക്ക് അതീവ താത്പര്യമായിരുന്നുവെന്നാണ് റാനിയയുടെ മാതാപിതാക്കൾ പറയുന്നത്. പതിമൂന്ന് മിനുട്ട് കൊണ്ട് മറ്റൊരാളുടെ മുഖം മേയ്ക്കപ്പ് ചെയ്ത റെക്കാർഡ് രണ്ടുമിനുറ്റ് കൊണ്ട് ചെയ്ത് തീർത്ത് റെക്കാർഡ് കരസ്ഥമാക്കാനുള്ള ശ്രമത്തിലാണ് റാന്നിയ.
പഠനത്തിരക്കിനിടയിലും കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 200-ൽ അധികം പേരുടെ മുഖങ്ങളിലാണ് റാനിയ മേയ്ക്കപ്പ് ചെയ്തത്. മുഖ സംരക്ഷണത്തിന് ശാസ്ത്രീയമായ രീതിയിൽ പ്രാധാന്യം നൽകണം. ഈ രംഗത്ത് കൂടുതൽ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി ലോക ശ്രദ്ധയിൽ എത്തണമെന്നും, ഗിന്നസ് ബുക്ക് തന്നെയാണ് തന്റെ അടുത്ത ലക്ഷ്യമെന്നുമാണ് റാനിയ പറയുന്നത്. മേഘാലയയിലെ ഷില്ലോങ്ങ് എൻ.ഐ.എഫ്.ടി കോളേജിൽ ഫാഷൻ ടെക്നോളജി ബിരുദധാരിയായ റാനിയ കുറ്റ്യാടിയിലെ സാമുഹ്യ പ്രവർത്തകനായായ 'കേളോത്ത് റഷീദിന്റെയും സോഫിയയുടെയും മകളാണ്. സഹോദരങ്ങൾ റമീസ് കേളോത്ത്, ഡോ. റാസ്മിയ റഷീദ്.