അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഗൗരി നന്ദ. ഇപ്പോഴിതാ കൗമുദി മൂവീസിലൂടെ 'വാട്സ് ഇൻ മൈ ബാഗു'മായെത്തിയിരിക്കുകയാണ് നടിയിപ്പോൾ. അന്തരിച്ച സംവിധായകൻ സച്ചിയുടെ കൈയക്ഷരമുള്ള ഡയറിയും മേക്കപ്പ് സാധനങ്ങളുമടക്കം നിരവധി സാധനങ്ങളാണ് നീല നിറത്തിലുള്ള ബാഗിലുള്ളത്.

gowri-nandha

ഫോൺ, ചാർജർ, കാറിന്റെ താക്കോൽ, പെർഫ്യൂ, ഐ ഡ്രോപ്സ്, ബോഡി മിസ്റ്റ്, ചീപ്പ്, വിക്‌സ്, സാനിറ്റൈസർ, ലിപ്സ്റ്റിക്, സൺസ്‌ക്രീം, ഹെയർ ബാൻഡ്, കുങ്കുമം അങ്ങനെ നിരവധി സാധനങ്ങൾ താരത്തിന്റെ ബാഗിലുണ്ട്. 'ഇത് മൂകാംബിക ദേവിയുടെ കുങ്കുമമാണ്. ട്രാവൽ ചെയ്യുന്ന സമയത്ത്, ജീൻസും ടോപ്പുമാണ് ഇടുന്നതെങ്കിൽ പോലും എന്റെ നെറ്റിയിൽ കുങ്കുമമുണ്ടാകും. ഇതിനോട് ചെറിയൊരു അഡിക്ഷൻ ഉണ്ട്. പിന്നെ ഒരു ഡയറിയുണ്ട്. ചില സമയത്ത് ചെറുതായിട്ട് എഴുതുന്ന പരിപാടിയുണ്ട്. ഇതിൽ സച്ചിയേട്ടന്റെ കൈയക്ഷരം ഉണ്ട്. സച്ചിയേട്ടൻ ഉപയോഗിച്ചുകൊണ്ടിരുന്നതായിരുന്നു ഇത്. ഈ പുസ്തകം കണ്ട് ഇഷ്ടപ്പെട്ടപ്പോൾ ഞാൻ ചോദിച്ചു വാങ്ങി. ഇതെപ്പോഴും ബാഗിലോ കാറിലോ ഉണ്ടാകും.